കൊച്ചിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ചന്ദ്ര ലക്ഷ്മണും (Chandra lakshman) ടോഷ് ക്രിസ്റ്റിയും (Tosh christy) വിവാഹിതരായത്. മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ ഇരുവരും പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രണ്ട് മതസ്ഥരായ ഇരുവരുടെയും ആചാരപ്രകാരം വിവാഹം നടത്തിയിരുന്നു.

ശേഷം ഇരുവരും ഇന്റര്‍വ്യൂകളിലും മറ്റും ഒന്നിച്ചെത്തിയിരുന്നു. ഒരൊറ്റ കുട്ടിയായിരുന്ന എനിക്ക് ജീവിതത്തില്‍ ഒന്നും പങ്കുവെക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും. എന്നാല്‍ വിവാഹശേഷം, എല്ലാം പങ്കിടാന്‍ ഒരാളുണ്ടെന്ന് തോന്നി തുടങ്ങിയെന്നുമെല്ലാമാണ് ചന്ദ്ര പറഞ്ഞത്. ഒരു നല്ല സുഹൃത്ത്, കരുതലുള്ള പങ്കാളി, തൊഴില്‍ ഉപദേഷ്ടാവ്, പിന്നെ എന്തൊക്കയോയെല്ലാമാണ് ടോഷെന്നാണ് ചന്ദ്ര പലപ്പോഴു പറഞ്ഞത്. ഇപ്പോളിതാ തങ്ങളുടെ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് ഇരുവരും. വിവാഹം നടന്ന റിസേട്ടിലെത്തിയാണ് തങ്ങളുടെ സന്തോഷം നിറഞ്ഞ വിശേഷം ഇരുവരും പങ്കുവച്ചത്.

ടോഷ് ഷോട്‌സ് എന്ന തന്റെ ചാനലിലെ പുതിയ വീഡിയോയിലൂടെ 'ഞങ്ങള്‍ക്ക് ഒരു വിശേഷം പറയാനുണ്ട്' എന്ന വീഡിയോയിലൂടെയാണ് ഇരുവരും പുത്തന്‍ സന്തോഷം പങ്കുവച്ചത്. തങ്ങള്‍ സന്തോഷത്തോടെ അച്ഛനും അമ്മയുമാകുന്നു എന്നാണ് ഇരുവരും പറഞ്ഞത്. അതിന് മുന്നോടിയായി തങ്ങളോടൊപ്പം ഇത്രനാള്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും സന്തോഷത്തോടെ നന്ദി പറഞ്ഞാണ് വിശേഷത്തിലേക്ക് കടക്കുന്നത്. മലയാളത്തിലെ വലിയൊരു ഇടവേളയ്ക്കുശേഷം താന്‍ സുജാതയിലൂടെ നിങ്ങളുടെ മുന്നിലേക്കെത്തി, പിന്നീട് ടോഷ് എന്ന സന്തോഷം ലഭിച്ചു, ഇപ്പോളിതാ മറ്റൊരു സന്തോഷം എന്നാണ് ചന്ദ്ര പറയുന്നത്. ഇത്രനാള്‍ ഉണ്ടായിരുന്ന സപ്പോര്‍ട്ടിനൊപ്പം ഇനി സന്തോഷവും പ്രാര്‍ത്ഥനയും വേണമെന്ന് ടോഷും പറയുന്നുണ്ട്. 

 വ്യത്യാസങ്ങള്‍ക്കിടയിലും ഞങ്ങളുടെ പ്രണയത്തെ അംഗീകരിക്കാന്‍ ഞങ്ങളുടെ രണ്ട് കുടുംബങ്ങളും വിശാല മനസ്സുള്ളവരായിരുന്നു എന്നാണ് വിവാഹത്തെപ്പറ്റി ഇരുവരും പറയുന്നത്. പഴക്കമുള്ള ആചാരങ്ങളില്‍ നിന്ന് മുന്നോട്ട് പോകാനും ഭിന്നതകളേക്കാള്‍ സ്‌നേഹത്തിന് മുന്‍ഗണന നല്‍കാനുമുള്ള സമയമാണിതെന്നാണ് ഇരുവരും വിവാഹത്തെക്കുറിച്ച് പറയുന്നത്. സ്വന്തം സുജാത എന്ന പരമ്പരയില്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുകയായിരുന്നു ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സെറ്റില്‍ വെച്ചിട്ടുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. പ്രണയത്തിനുമപ്പുറം അറേഞ്ച്ഡ് വിവാഹമാണ് എന്നായിരുന്നു ചന്ദ്ര ലക്ഷ്മണ്‍ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആര്‍ട്ടിസ്റ്റെന്ന നിലയില്‍ മാത്രം പരിചയമുണ്ടായിരുന്നു ടോഷ് സ്വന്തം സുജാതയില്‍ വന്നതിന് ശേഷമാണ് സുഹൃത്തായത്. വീട്ടുകാര്‍ക്ക് ഇഷ്ടമായെന്നും തന്നെ ടോഷിന്റെ വീട്ടുകാര്‍ക്കും ഇഷ്ടമായെന്നും അങ്ങനെ വിവാഹമെന്ന ചിന്തയിലേക്ക് എത്തുകയുമായിരുന്നു. എല്ലാം അനുയോജ്യമായി വന്നപ്പോള്‍ വിവാഹിതരായി മുന്നോട്ടുപോകാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ചന്ദ്ര ലക്ഷ്മണ്‍ പറഞ്ഞിരുന്നു.

ആദം എന്ന കഥാപാത്രമായിട്ടാണ് ടോഷ് ക്രിസ്റ്റി പരമ്പരയില്‍ അഭിനയിച്ചത്. ഏറെ സ്വീകാര്യത ലഭിച്ച കഥാപാത്രങ്ങളായിരുന്നു ഇരുവരുടേതും. പരമ്പരയിലെ പോലെ ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് സുഹൃത്തുക്കള്‍. വര്‍ഷങ്ങളായി സിനിമ മേഖലയിലുള്ളവരാണ് ഇരുവരും.മനസ്സെല്ലാമെന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര ലക്ഷ്മണ്‍ ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. സ്റ്റോപ് വയലന്‍സെന്ന ചിത്രത്തിലൂടെ മലയാളത്തിലും ആദ്യമായി അഭിനയിച്ചു. ചക്രം, കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, ബല്‍റാം വിഎസ് താരാദാസ്, കാക്കി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചന്ദ്ര ലക്ഷ്മണ്‍ ചെയ്തിട്ടുണ്ട്. സഹസ്രം എന്ന ചിത്രത്തിലൂടെയാണ് ടോഷ് ക്രിസ്റ്റി വെള്ളിത്തിരയുടെ ഭാഗമാകുന്നത്.

YouTube video player