സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം അമേയ കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്

മിനി സ്‌ക്രീനിലൂടെയും സിനിമയിലൂടെയും വളരെ പെട്ടന്നുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഏറ്റവും പുതിയ മമ്മൂട്ടി- മഞ്ജുവാര്യര്‍ ചിത്രമായ 'ദ പ്രീസ്റ്റിലും അമേയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോഴിതാ വര്‍ണ്ണങ്ങളുടെ ദിവസമായ ഹോളിയുടെ തീമിലുള്ള ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് അമേയ. കഴിഞ്ഞ ഹോളി ആഘോഷദിവസമാണ് അമേയ രസകരമായ കുറിപ്പിനോടൊപ്പം ചിത്രം പങ്കുവച്ചത്. മനോഹരമായ ഫ്രോക്കില്‍ നിറങ്ങളില്‍ കുളിച്ചാണ് അമേയ ചിത്രങ്ങളിലുള്ളത്. നിരവധി ആരാധകരാണ് അമേയയ്ക്ക് ഹോളി ആശംസകളുമായെത്തിയിരിക്കുന്നത്.

'എന്നും മങ്ങിയ കാഴ്ച്ചകളില്‍ നിന്ന് മാറ്റം കിട്ടുന്ന ഒരു ദിവസം. വര്‍ണങ്ങളുടെ ദിവസം, വര്‍ണങ്ങളാല്‍ നിറയും ദിവസം.. ചുരുക്കി പറഞ്ഞാല്‍ ഒരു ഹോളി ഡേ.' എന്നാണ് അമേയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മിക്ക ഫോട്ടോഷൂട്ടുകളും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന അമേയയുടെ പുതിയ ഹോളി ഡേ ഫോട്ടോഷൂട്ടും തരംഗമായിരിക്കുകയാണ്.

View post on Instagram