പ്രേക്ഷകരുടെ ചോദ്യങ്ങള്‍ കിഷോര്‍ മനോഹരമായ ആങ്കറിംഗിലൂടെ ചോദിക്കുമ്പോള്‍, രസകരമായും കൃത്യമായും ഉത്തരങ്ങള്‍ നല്‍കാന്‍ ദേവി ചന്ദന ശ്രമിക്കുന്നുണ്ട്.

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദേവി ചന്ദന (Devi Chandana). നര്‍ത്തകി കൂടിയായ താരം കോമഡി ഷോകളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ദേവി ചന്ദനയുടെ ഭര്‍ത്താവ് ഗായകനായ കിഷോര്‍ വര്‍മയാണ് (Kishore Varma). ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു കിഷോറിന്‍റെയും ദേവിയുടെയും വിവാഹം. അടുത്തിടെയായിരുന്നു ദേവി ചന്ദന എന്ന പേരില്‍ താരം യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അതിനുശേഷമുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായെത്തിയിരിക്കുകയാണ് ദേവിയും കിഷോറും.

പ്രേക്ഷകരുടെ ചോദ്യങ്ങള്‍ കിഷോര്‍ മനോഹരമായ ആങ്കറിംഗിലൂടെ ചോദിക്കുമ്പോള്‍, രസകരമായും കൃത്യമായും ഉത്തരങ്ങള്‍ നല്‍കാന്‍ ദേവി ചന്ദന ശ്രമിക്കുന്നുണ്ട്. രണ്ടുപേരും രസകരമായി അവതരിപ്പിക്കുന്നതുകൊണ്ടുതന്നെ വീഡിയോ വൈറലായിട്ടുമുണ്ട്. ജനങ്ങളെ വെറുപ്പിച്ചുകൊണ്ടിരുന്ന നിങ്ങള്‍ വേറെ പണിയൊന്നും ഇല്ലാത്തതിനാലാണോ യൂട്യൂബ് ചാനലിലും എത്തിയത് എന്ന ചോദ്യത്തിന് രസകരമായാണ് താരം മറുപടി പറയുന്നത്. ''യൂട്യൂബ് ചാനല്‍ തുടങ്ങുന്ന ആര്‍ക്കും പണിയൊന്നുമില്ലേ എന്ന ചോദ്യം തെറ്റാണ്.. പക്ഷെ ഞങ്ങള്‍ക്ക് പണിയില്ലേ എന്ന് ചോദിച്ചാല്‍ അത് ഒരു പരിധിവരെ ശരിയാണ്. കാരണം, ഞങ്ങളെ പോലെയുള്ള സ്‌റ്റേജ് കലാകാരന്മാര്‍ക്ക് പ്രളയത്തോടെതന്നെ സ്‌റ്റേജ് പ്രോഗ്രാമുകള്‍ ഇല്ലാതായിരുന്നു. അതുകൊണ്ടുതന്നെ സ്റ്റേജ് വളരെയധികം മിസ് ചെയ്യുന്നുണ്ട്. ആളുകളുടെ കയ്യടികള്‍, ആരവങ്ങള്‍, ബാക്‌സ്റ്റേജിലെ സെല്‍ഫികള്‍.. അങ്ങനെ എല്ലാം മിസ് ചെയ്യുന്നുണ്ട്. പക്ഷെ ഈ യൂട്യൂബ് ചാനല്‍ ശരിക്കും ഒരു സ്‌റ്റേജിന്‍റെ പ്രതീതി തരുന്നുണ്ട്.''

ഫെമിനിസ്റ്റ് ആയതു കൊണ്ടാണോ, ഭര്‍ത്താവിന്‍റെ പേരിന്‍റെ ഒരു ഭാഗം പോലും യൂട്യൂബ് ചാനലില്‍ ഇടാത്തതെന്നായിരുന്നു പ്രേക്ഷകരുടെ മറ്റൊരു ചോദ്യം. ഈ ചോദ്യത്തിനും വളരെ രസകരമായാണ് ദേവി ചന്ദന മറുപടി പറയുന്നത്. 'ആദ്യം ഇങ്ങനൊരു ചാനല്‍ തുടങ്ങണം എന്ന ചിന്ത കിഷോറുമായി പങ്കുവച്ചപ്പോള്‍, കിഷോര്‍ വലിയ താല്പര്യം ഒന്നും കാണിച്ചിരുന്നില്ല. അതുകൊണ്ടാണ് എന്‍റെ പേരിട്ട് ചാനല്‍ തുടങ്ങിയത്. പക്ഷെ സംഗതി ചെറിയ തരത്തില്‍ ക്ലിക്കായി എന്ന് തോന്നിയതോടെ കിഷോര്‍ മെല്ലെ, മെല്ലെ ഇങ്ങോട്ട് ചായാന്‍ തുടങ്ങി. ഞാന്‍ ഇടയിലൂടെ വരാം, അങ്ങനെ വരാം എന്നെല്ലാം പറഞ്ഞ് മെല്ലെ കയറിക്കൂടിയതാണ്. അതണ് ചാനല്‍ പേരിന്‍റെ സത്യാവസ്ഥ, ദേവി ചന്ദന പറയുന്നു.

മുഴുവന്‍ വീഡിയോ കാണാം

YouTube video player