മലയാളികൾക്ക് സുപരിചിതയായ താരമാണ് മേഘ്ന വിൻസെന്റ് ഏഷ്യാനെറ്റിലെ ഒരൊറ്റ പരമ്പരയിലൂടെ തന്നെ മലയാളികൾ ഏറ്റെടുത്ത മേഘ്നയ്ക്ക് ആരാധകർ ഏറയാണ്. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമായ മേഘ്നയുടെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ചും അച്ഛനെ കുറിച്ചും  നിരവധി ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തുകയാണ് മേഘ്ന. തന്റെ യുട്യൂബ് ചാനലിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

'അച്ഛന്‍റെ പേര് വിൻസെന്‍റ്. അച്ഛനും അമ്മയും വേർപിരിഞ്ഞ് താമസിക്കുകയാണ്. ഇപ്പോൾ ചെല്ലാനത്താണ് അദ്ദേഹം താമസിക്കുന്നത്. അവിടെ അടുത്ത് കടൽക്ഷോഭമുണ്ടായി എന്ന് വാര്‍ത്തകള്‍ വന്നിരുന്നല്ലോ, എന്നാൽ അദ്ദേഹം സുരക്ഷിതനായി ഇരിക്കുന്നു'- മേഘ്നയ്ക്കൊപ്പം  അച്ഛൻ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടെയന്ന് പ്രാർത്ഥിക്കുന്നതായി അമ്മയും വീഡിയോയിൽ  ആശംസിച്ചു.

പ്രതിസന്ധികളെ എങ്ങനെയാണ് തരണം ചെയ്യുന്നതെന്ന് ചിലര്‍ ചോദിക്കാറുണ്ട്. നിങ്ങളിൽ പലരും അരുവിക്കര പ്രസംഗമൊക്കെ കണ്ടതാകുമല്ലോ, അപ്പോള്‍ ഞാനെത്ര വലിയ മണ്ടിയായിരുന്നെന്ന് അറിയാലോ, ആരെയും പെട്ടെന്ന് വിശ്വസിക്കുന്ന ആളായിരുന്നു. 

നമ്മള്‍ പറ്റിക്കപ്പെടാനായി നിന്നുകൊടുത്താൽ  എളുപ്പം വന്ന് പറ്റിച്ച്  പോകും. ജീവിതത്തിൽ ഏത് നിമിഷവും എന്തു വേണമെങ്കിലും സംഭവിക്കാം. പക്ഷേ നമുക്ക് രണ്ടു സാധ്യതകളാണുള്ളത്. ഒന്നുകിൽ അവിടെ കിടക്കാം. അല്ലെങ്കിൽ എഴുന്നേറ്റുനിന്ന് മുന്നേറി കാണിച്ചുകൊടുക്കാം, അതിന് സാധിക്കുകയും ചെയ്യും- മേഘ്ന പറയുന്നു.