'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ താരമാണ് ജൂഹി റുസ്തഗി. താരം ഉപ്പും മുളകില്‍നിന്ന് പിന്മാറിയെങ്കിലും ലച്ചുവിനെ ഉപേക്ഷിക്കാന്‍ ആരാധകര്‍ തയ്യാറായിട്ടില്ല. സോഷ്യല്‍മീഡിയയില്‍ ഇടുന്ന പോസ്റ്റുകള്‍ക്കെല്ലാം ആരാധകര്‍ കമന്റായി ചേര്‍ക്കുന്നത് ഉപ്പും മുളകിലേക്കും തിരിച്ചെത്താനും, തങ്ങളൊരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നുമാണ്.

ഉപ്പും മുളകില്‍നിന്ന് വിവാഹം കഴിഞ്ഞ് പോകുന്ന ലച്ചു പരമ്പരയില്‍നിന്ന് നേരിട്ട് പിന്മാറുകയാണുണ്ടായത്. പരമ്പരയിലെ വിവാഹം ശരിക്കുള്ളതായിരുന്നുവെന്നുള്ള സോഷ്യല്‍മീഡിയാ അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായും ജൂഹി എത്തിയിരുന്നു. ഇപ്പോളിതാ കുറച്ചധികം കാലത്തിനുശേഷം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുമായെത്തിയിരിക്കുകയാണ് ജൂഹി.

'എല്ലാദിവസവും ഉത്സാഹത്തോടെയിരിക്കുക' എന്ന ക്യാപ്ഷനോടെയാണ് ജൂഹി തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. അതോടൊപ്പംതന്നെ ഷൂട്ട്‌മോഡ് ഓണ്‍ എന്ന ഹാഷ്‍ടാഗ് നല്‍കിയതാണ് ആരാധകര്‍ക്ക് സംശയങ്ങള്‍ നല്‍കിയത്. ജൂഹി അഭിനയത്തിലേക്ക് തിരിച്ചുവരികയാണോയെന്നാണ് ആരാധകരുടെ ആകാംക്ഷ. അതല്ല, ഫോട്ടോഷൂട്ടിന്റെ കാര്യമാണോ ജൂഹി പറയുന്നതെന്നാണ് ഒരുകൂട്ടം ആരാധകര്‍ പറയുന്നത്. കൂടാതെ ജൂഹിയുടെ വസ്ത്രത്തിന്റെ ഡിസൈനിങ് നിര്‍വഹിച്ചിരിക്കുന്നത് റോവിനാണ്.

അടുത്തിടെ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച ജൂഹി റോവിനുമായി ബ്രേക്കപ്പായോ എന്നായിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍നിന്ന് ഇരുവരും നീക്കംചെയ്തതായിരുന്നു അഭ്യൂഹങ്ങള്‍ക്ക് കാരണം. അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പ്രതികരിക്കാതിരുന്ന ജൂഹി, ഇരുവരും ഒന്നിച്ചുള്ള പുതിയ യാത്രയുടെ പ്രൊമോ പങ്കുവച്ചുകൊണ്ടാണ് മറുപടി നല്‍കിയത്.