Asianet News MalayalamAsianet News Malayalam

'മോനേ, നിനക്ക് എന്ത് പറ്റിയെടാ' എന്നാ മമ്മൂക്ക ചോദിച്ചത്, അതൊക്കെ അനു​ഗ്രഹം': മിഥുൻ രമേശ്

ദുബൈയിലെ ഹിറ്റ് 96.7 ല്‍ ആർജെ കൂടിയായ മിഥുൻ കഴിഞ്ഞ ദിവസം ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു. 

Mithun Ramesh talk about his bells palsy issue nrn
Author
First Published Mar 21, 2023, 10:49 AM IST

ലയാളികളുടെ പ്രിയ നടനും അവതാരകനുമാണ് മിഥുന്‍ രമേശ്. അടുത്തിടെ ബെല്‍സ് പാഴ്സി രോഗം പിടിപെട്ട താരം, അതിൽ നിന്നെല്ലാം മുക്തി നേടി തിരിച്ചെത്തിയിരിക്കുകയാണ്. ദുബൈയിലെ ഹിറ്റ് 96.7 ല്‍ ആർജെ കൂടിയായ മിഥുൻ കഴിഞ്ഞ ദിവസം ജോലിയിൽ തിരികെ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ രോ​ഗാവസ്ഥയിൽ സിനിമയിലെ സഹപ്രവർത്തകർ നൽകിയ സപ്പോർട്ടിനെ കുറിച്ച് തുറന്നു പറയുകയാണ് മിഥുൻ. 

"പലരും എനിക്ക് വേണ്ടി അർച്ചന കഴിപ്പിക്കുക, പള്ളിയിൽ പ്രാർത്ഥന കൂടുകയൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ അനു​ഗ്രഹമാണ്. ആദ്യദിവസം തന്നെ മമ്മൂക്ക വിളിച്ചു. അദ്ദേഹം ഇതുവരെയും നേരിട്ട് വിളിച്ചിട്ടില്ല. എന്തെങ്കിലും ഒരു കാര്യത്തിന് അദ്ദേഹത്തിന് ഒപ്പം ഉള്ളവരായിരിക്കും അല്ലേ വിളിക്കുന്നത്. ഇത്തവണ നേരിട്ട് വിളിച്ച് 'മോനേ, നിനക്ക് എന്ത് പറ്റിയെടാ' എന്നാ ചോദിച്ചത്. സുരേഷേട്ടൻ വിളിച്ചു. ദിലീപേട്ടൻ ഡോക്ടർമാരോട് സംസാരിച്ചു. ചാക്കോച്ചൻ നേരെ ആശുപത്രിയിലേക്ക് വന്നു. പിഷാരടി, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ് തുടങ്ങി എല്ലാവരും എന്നെ വിളിച്ച് കാര്യങ്ങൾ തിരക്കുമായിരുന്നു. നിവിന്റെ പടം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് അസുഖം വരുന്നത്. അഞ്ച് സീനേ ഞാൻ അതിൽ ചെയ്തിട്ടുള്ളൂ. എന്റെ പ്രശ്നം മാറിവരാൻ രണ്ടാഴ്ചയെങ്കിലും വേണ്ടി വരും അഞ്ച് സീനല്ലേ ഉള്ളൂ അത് മാറ്റിയെടുക്കാൻ ഞാൻ അവരോട് പറഞ്ഞു. 'നിങ്ങൾ ആരോ​ഗ്യം നോക്കിക്കോളൂ. ബാക്കിയൊക്കെ നമ്മൾ ചെയ്തോളാം. മിഥുൻ തിരിച്ച് വന്നിട്ട് ബാക്കി ഷൂട്ട് ചെയ്യാം' എന്നാണ് നിവിൻ പറഞ്ഞത്. അങ്ങനെ ഉള്ള സപ്പോർട്ടൊക്കെ ലഭിക്കുന്നത് വലിയ കാര്യമാണ്. അനുഗ്രഹമാണത്", എന്ന് മിഥുൻ പറയുന്നു. 

മോളി കണ്ണമാലിക്ക് 'അമ്മ'യുടെ സഹായം കിട്ടിയിട്ടില്ലന്നേയുള്ളൂ, അല്ലാതെ സഹായിച്ചവരുണ്ട്; ടിനി ടോം

ഈ മാസം ആദ്യമാണ് താൻ ബെല്‍സ് പാഴ്സി രോ​ഗത്തിന് ചികിത്സ തേടിയെന്ന് മിഥുൻ അറിയിച്ചത്. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയിലായിരുന്നു മിഥുന്‍ രമേശിന്റ ചികിത്സകൾ.

Follow Us:
Download App:
  • android
  • ios