സംപ്രേഷണം ആരംഭിച്ച് പെട്ടെന്നുതന്നെ പ്രേക്ഷകശ്രദ്ധനേടിയ പരമ്പരയാണ് മൊഹബത്ത്. നാടോടികഥയുടെ പിന്‍ബലത്തോടുകൂടി, അമന്‍ റോഷ്‌നി എന്നിവരുടെ പ്രണയബന്ധം വിഷയമാക്കുന്ന പരമ്പര, കാഴ്‍ചക്കാരനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് മുന്നോടുപോകുന്നത്. ജിന്നിന്റെ വിളയാട്ടവും, അതില്‍നിന്ന് തന്നെയും തന്റെ കുടുംബത്തേയും രക്ഷിക്കാന്‍ ശ്രമിക്കുന്ന അമന്‍ എന്ന ചെറുപ്പക്കാരനും പരമ്പരയെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നു.

ഏറ്റവും പുതിയ പരമ്പരയില്‍ അമനെയൊഴികെ വീട്ടിലെ മറ്റെല്ലാവരേയും ജിന്ന് കൊന്നൊടുക്കയാണ്. എന്നാല്‍ അമന്റെ ഭാര്യയായ റോഷ്‌നി നിലവില്‍ വീട്ടില്‍ ഇല്ല. റോഷ്‌നിയായിരുന്നു അമനേയും കുടുംബത്തേയും രക്ഷിക്കാനുള്ള അവസാനത്തെ ആശ്രയം. എന്നാല്‍ കുടുംബപ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ അമന്‍തന്നെ റോഷ്‌നിയെ വീട്ടില്‍നിന്ന് ഇറക്കിവിട്ടിരിക്കുകയാണ്. എന്നാല്‍ റോഷ്‌നിയെ വീട്ടില്‍നിന്ന് ഇറക്കിവിട്ടത് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നറിയുന്ന അമന്‍ റോഷ്‌നിയെ തിരികെ വിളിക്കാന്‍ ചെന്നത് വളരെ വൈകിയായിരുന്നു.

റോഷ്‌നി അമന്റെ വീട്ടില്‍നിന്ന് വളരെ അകലെ ഒരു ബേക്കറിയിലാണ് ജോലി നോക്കുന്നത്. എന്നാല്‍ ബേക്കറി നടത്തുന്നത് മനുഷ്യരൂപം ധരിച്ച ജിന്നാണെന്ന് റോഷ്‌നി അറിയുന്നത് വളരെ താമസിച്ചാണ്. അപ്പോഴേക്കും സംഭവിക്കേണ്ടതെല്ലാം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. അമന്റെ വീട്ടിലെ കൊച്ചുപയ്യന്‍ റോഷ്‌നിയെ വീഡിയോകോള്‍ ചെയ്‍ത് വീട്ടില്‍ നടക്കുന്നതെല്ലാം കാണിച്ചുകൊടുക്കുന്നുണ്ട്. എന്നാല്‍ ജിന്ന് അവസാനം കുട്ടിയേയും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. വീട്ടില്‍ എല്ലാംകണ്ട് ഒന്നിനുമാകാതെ ചങ്ങലയിലകപ്പെട്ട് അമനുണ്ട്.

വീട്ടുകാരെയെല്ലാം നഷ്‍ടപ്പെട്ട അമന്‍ ചങ്ങലയില്‍ക്കിടന്ന് കരയുന്നതാണ് പുതിയ ഭാഗത്തിന്റെ അവസാനം നടക്കുന്നത്. എന്നാല്‍ ചാനല്‍ പ്രൊമോയില്‍ റോഷ്‌നി മരിച്ചുകിടക്കുന്നതും. അവിടെ അമന്‍ പൊട്ടിക്കരയുന്നതുമാണ് കാണിക്കുന്നത്. എല്ലാവരും നഷ്‍ടപ്പെടുകയാണോ അതോ എല്ലാം മിഥ്യയാണോ എന്ന് മനസ്സിലാക്കാന്‍ കാഴ്‍ചക്കാരന് കഴിയുന്നില്ല.

എന്താണ് പരമ്പര ഒളുപ്പിച്ചിരിക്കുന്ന ഗംഭീര ട്വസ്റ്റ് എന്നറിയാന്‍ വരും ഭാഗങ്ങള്‍ക്കായി കാത്തിരിക്കേണ്ടിയിരിക്കുന്നു.