Asianet News MalayalamAsianet News Malayalam

മറിയത്തോട് കുശലം പറഞ്ഞ് മോഹന്‍ലാല്‍; മമ്മൂട്ടിയുടെ വീട്ടില്‍

സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകരണമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. മോഹന്‍ലാല്‍-ദുല്‍ഖര്‍ കോമ്പിനേഷന്‍ സ്ക്രീനില്‍ ഒരുമിച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹവും ആരാധകരില്‍ ചിലര്‍ പങ്കുവെക്കുന്നുണ്ട്.

mohanlal at mammoottys house with dulquer and family
Author
Thiruvananthapuram, First Published Feb 11, 2021, 12:17 PM IST

തങ്ങളുടെ പ്രിയതാരങ്ങള്‍ ഒരേ ഫ്രെയ്‍മില്‍ കടന്നുവരുന്ന ചിത്രങ്ങള്‍ എപ്പോഴും ആരാധകരുടെ പ്രിയം നേടാറുണ്ട്. അത്തരത്തിലൊരു അപൂര്‍വ്വ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. മമ്മൂട്ടിയുടെ വീട്ടില്‍ സൗഹൃദ സന്ദര്‍ശനത്തിനായി മോഹന്‍ലാല്‍ എത്തിയപ്പോഴത്തെ ചിത്രമാണ് അത്.

കൊച്ചി കടവന്ത്രയിലെ മമ്മൂട്ടിയുടെ പുതിയ വീട്ടില്‍ മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ എത്തിയപ്പോഴത്തെ ചിത്രമാണ് ഇത്. എന്നാല്‍ ഫ്രെയ്‍മില്‍ മമ്മൂട്ടിയില്ല. മറിച്ച് ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും മകള്‍ മറിയം അമീറ സല്‍മാനുമാണ് ഉള്ളത്. ദുല്‍ഖറിന്‍റെ കൈയിലിരിക്കുന്ന മറിയത്തെ മോഹന്‍ലാല്‍ എന്തോ ചൂണ്ടിക്കാട്ടുന്നതും മോഹന്‍ലാലിന്‍റെ മുഖത്തേക്ക് കൗതുകത്തോടെ നോക്കുന്ന മറിയത്തെയും ചിത്രത്തില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകരണമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. മോഹന്‍ലാല്‍-ദുല്‍ഖര്‍ കോമ്പിനേഷന്‍ സ്ക്രീനില്‍ ഒരുമിച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹവും ആരാധകരില്‍ ചിലര്‍ പങ്കുവെക്കുന്നുണ്ട്.

mohanlal at mammoottys house with dulquer and family

 

അതേസമയം 'ദൃശ്യം 2'ന്‍റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് മോഹന്‍ലാല്‍. ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 19നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. 2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമായി എത്തുന്ന ചിത്രം കൊവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫ്. 

Follow Us:
Download App:
  • android
  • ios