മോഹന്‍ലാലിന്‍റെ കൊച്ചിയിലെ പുതിയ വസതിയില്‍ എത്തിയാണ് ഡീലര്‍മാര്‍ വാഹനം കൈമാറിയത്

പുതുപുത്തന്‍ റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കി മോഹന്‍ലാല്‍. ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ പുതിയ മോഡല്‍ റേഞ്ച് റോവര്‍ ആണ് മോഹന്‍ലാല്‍ വാങ്ങിയത്. ഡീസലിലും പെട്രോളിലും ലഭ്യമായ ഈ വാഹനത്തിന്‍റെ വിവിധ മോഡലുകളുടെ വില 2.38 കോടി മുതല്‍ 4 കോടി വരെയാണ്. 

മോഹന്‍ലാലിന്‍റെ കൊച്ചിയിലെ പുതിയ വസതിയില്‍ വച്ചാണ് ഡീലര്‍മാര്‍ വാഹനം കൈമാറിയത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും വീഡിയോയില്‍ ഉണ്ട്. 7 മുതിര്‍ന്നവര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനം 33 സെ.മീ. ടച്ച്സ്ക്രീന്‍ ആണ് ഉള്ളത്. 

ടൊയോട്ടയുടെ വെല്‍ഫയര്‍ ആയിരുന്നു മോഹന്‍ലാല്‍ സ്ഥിരം യാത്രകള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനം. 1.15 കോടി ആണ് ഇതിന്‍റെ വില. 2020 ന്‍റെ തുടക്കത്തിലാണ് മോഹന്‍ലാല്‍ വെല്‍ഫയര്‍ വാങ്ങിയത്. വെൽഫയറിന് പുറമെ, ലംബോർഗിനി ഉറുസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ് ക്ലാസ് തുടങ്ങിയ ചില ആഡംബര കാറുകളുടെ ഉടമയാണ് മോഹൻലാൽ.

അതേസമയം മലൈക്കോട്ടൈ വാലിബന്‍ ആണ് മോഹന്‍ലാല്‍ നായകനാവുന്ന അടുത്ത ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ പ്രധാന ഷെഡ്യൂള്‍ രാജസ്ഥാനില്‍ ആയിരുന്നു. 77 ദിവസം നീണ്ട രാജസ്ഥാന്‍ ഷെഡ്യൂള്‍ ഏപ്രില്‍ 4 ന് ആണ് അവസാനിച്ചത്. ചിത്രത്തിന് ചെന്നൈയില്‍ ഒരു ഷെഡ്യൂള്‍ കൂടി ഉണ്ട്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ALSO READ : 'ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്'; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍

Lalettan's New Toy ⚡⚡ | Range Rover | Mohanlal