Asianet News MalayalamAsianet News Malayalam

വീണ്ടും 'ലാലേട്ടൻ ഡാൻസ്'; ഇത്തവണ വിജയ് തകർത്താടിയ ​ഗാനം, 'ഒറിജിനലിനെ വെല്ലു'മെന്ന് കമന്റ്

എമ്പുരാൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്.

mohanlal dance video with vijay leo movie song nrn
Author
First Published Oct 21, 2023, 8:28 PM IST

ലയാളത്തിലെ മുൻനിര സൂപ്പർ താരങ്ങളിൽ ചടുലമായ നൃത്തച്ചുവടുമായി പ്രേക്ഷകരെ അമ്പരിപ്പിച്ച നടനാണ് മോഹൻലാൽ. അഭിനയം മാത്രമല്ല, ഡാൻസും തനിക്ക് അനായാസമായി വഴങ്ങുമെന്ന് ഒട്ടനവധി സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചു കഴി‍ഞ്ഞു. അടുത്തിടെ ഒന്നാമൻ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ചുവടിന് പല പാട്ടുകൾ ഉൾകൊള്ളിച്ചുള്ള വീഡിയോകൾ പുറത്തിറങ്ങിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുട്യൂബ് ഇന്ത്യ അടക്കം ഈ വീഡിയോ പങ്കുവച്ചിരുന്നു. അത്തരത്തിൽ വീണ്ടുമൊരു മോഹൻലാൽ ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. 

വിജയ് ചിത്രം ലിയോയിലെ 'നാൻ റെഡി താ വരവാ' ആണ് ലിങ്ക് ചെയ്തിരിക്കുന്ന ​ഗാനം. അതിലെ റാപ്പ് പോഷനാണ് ഇത്. വീഡിയോയിലെ ഒറിജിനൽ ഡാൻസ് രം​ഗം മഹാസമുദ്രം എന്ന ചിത്രത്തിലെ 'ചന്ദിരനെ കയ്യിലെടുത്ത്' എന്ന് തുടങ്ങുന്ന ​ഗാനമാണ്. ഡബ്ബ് വീഡിയോ പുറത്തുവന്നിതിന് പിന്നാലെ കമന്റുകളുമായി ആരാധകർ രം​ഗത്തെത്തി. വിജയിയുടെ ഒറിജിനൽ ഡാൻസിനെ വെല്ലും ഈ വീഡിയോ എന്നാണ് അവർ പറയുന്നത്. 

അതേസമയം, എമ്പുരാൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. ഈ മാസം ആദ്യം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ സംവിധാനം പൃഥ്വിരാജ് ആണ്. നടന്റെ ആദ്യ സംവിധാന സംരംഭം ആയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം ആണിത്. നേര് എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആണ് അടുത്തിടെ പൂർത്തി ആയത്. വൃഷഭയുടെ രണ്ടാം ഷെഡ്യൂൾ പുരോ​ഗമിക്കുക ആണ്. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ജനുവരിയിൽ റിലീസ് ചെയ്യും. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. റിലീസിന് മുന്‍പ് പുറത്തുവന്ന നാന്‍ റെഡിതാ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

യഥാർത്ഥ സംഭവം, അജിത്ത്- രജനി ചിത്രങ്ങളുടെ ഫൈറ്റ് മാസ്റ്റേഴ്സ്; ദിലീപ് ചിത്രം'തങ്കമണി' അപ്ഡേറ്റ്

Follow Us:
Download App:
  • android
  • ios