നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ സംഭാഷണം വച്ചുള്ള പോസ്റ്ററാണ് മോഹൻലാൽ ഷെയർ ചെയ്തിരിക്കുന്നത്. 

കൊവിഡ് രണ്ടാം തരം​ഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സുരക്ഷിതമായി വീട്ടിലിരിക്കാന്‍ മലയാളികളെ ഓര്‍മപ്പെടുത്തി മോഹന്‍ലാല്‍. ബ്രേക്ക് ദ ചെയ്ന്‍ കാമ്പെയിനിന്റെ ഭാ​ഗമായാണ് താരം പോസ്റ്റർ പങ്കുവച്ചത്. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ സംഭാഷണം വച്ചുള്ള പോസ്റ്ററാണ് മോഹൻലാൽ ഷെയർ ചെയ്തിരിക്കുന്നത്. 

‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’ എന്ന സന്ദേശത്തോടൊപ്പം മോഹന്‍ലാലിന്റെ കാര്‍ട്ടൂണ്‍ ചിത്രവുമുണ്ട്. മാസ്‌ക് ഉപയോഗിക്കാനും കൈ കഴുകാനും സാമൂഹിക അകലം പാലിക്കാനുമുള്ള ഹാഷ് ടാഗുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

#COVID19 #wearamask #washyourhands #socialdistancing #stayhome #staysafe

Posted by Mohanlal on Friday, 30 April 2021

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona