ലയാള സിനിമയുടെ സ്വകാര്യ അഹങ്കരമാണ് മോഹൻലാൽ എന്ന അതുല്യ പ്രതിഭ. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലൂടെ എത്തി പിന്നീട് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാകാൻ താരത്തിന് സാധിച്ചു. ഇപ്പോഴിതാ പ്രിയതാരത്തിനായി സിനിഡോട്ട് എന്ന യൂട്യൂബ് ചാനല്‍ തയ്യാറാക്കിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സ്‌പെക്ട്രം ഓഫ് ലാഫര്‍ എന്നാണ് വീഡിയോയുടെ പേര്.

മോഹൻലാൽ അഭിനയിച്ച മുന്നൂറോളം സിനിമകളില്‍ നിന്നുള്ള ചില ‘ചിരി’ നിമിഷങ്ങൾ കോർത്തിണക്കിയാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ തയാറാക്കിയിരിക്കുന്നത്. തിരനോട്ടം മുതൽ മരക്കാർ വരെയുള്ള മോഹൻലാൽ സിനിമകളിലെ അദ്ദേഹത്തിന്റെ മനം മയക്കുന്ന ചിരികൾ വീഡിയോയിൽ കാണാം.