സിനിമാ തിരക്കുകൾക്കിടയിലും അമ്മയുമായി സമയം പങ്കിടാൻ ശ്രമിക്കാറുള്ള ആളാണ് മോഹൻലാൽ. 

മാതൃദിനത്തിൽ ആശംസകളുമായി നടൻ മോഹൻലാൽ. അമ്മയേക്കൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ ആശംസ. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ കസേരയിൽ ഇരിക്കുന്ന അമ്മയ്ക്കരികിൽ കുട്ടി നിക്കറിട്ട് നിൽക്കുകയാണ് താരം. ഹാപ്പി മതേഴ്സ് ഡേ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചത്. 

പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു ഈ ചിത്രം. മോഹൻലാലിന്റെ അമ്മയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. അമ്മയെ സ്നേഹം അറിയിക്കണം എന്നാണ് മേജർ രവി കുറിച്ചത്. 

സിനിമാ തിരക്കുകൾക്കിടയിലും അമ്മയുമായി സമയം പങ്കിടാൻ ശ്രമിക്കാറുള്ള ആളാണ് മോഹൻലാൽ. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് കുടുംബത്തിനൊപ്പം ചെന്നൈയിലായിരുന്നു താരം. ആ സമയത്ത് അമ്മയെ മാസങ്ങളോളം കാണാൻ സാധിക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ ദുഃഖം.

Happy Mother's Day

Posted by Mohanlal on Saturday, 8 May 2021

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona