ഭിനയത്തിൽ മാത്രമല്ല, പാചകത്തിലും വിദ​ഗ്ധനാണെന്ന് ‌പലപ്പോഴും തെളിയിച്ചിട്ടുള്ള താരമാണ് മോഹൻലാൽ. അടുത്തിടെ ദുബായ് സന്ദർശന വേളയിൽ പാചക പരീക്ഷണം നടത്തുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു പാചക വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മീന്‍ ഫ്രൈയാണ് മോഹന്‍ലാല്‍ ഉണ്ടാക്കിയിരിക്കുന്നത്. തന്റെ അടുത്ത സുഹൃത്തായ പ്രിയദര്‍ശന്റെ അമ്മയുടെ റെസിപ്പി ഉപയോഗിച്ചാണ് ലാല്‍ ഫിഷ് ഫ്രൈ ഉണ്ടാക്കിയിരിക്കുന്നത്. കളാഞ്ചി എന്ന മീനാണ് മോഹന്‍ലാല്‍ പൊരിക്കാന്‍ എടുത്തിരിക്കുന്നത്.

‘കൊവിഡ് കാലത്ത് മുന്‍കരുതലായി വീടുകളില്‍ തന്നെ ഇരിക്കാന്‍ നമ്മളോട് ആവശ്യപ്പെട്ടു. നമ്മളാരും ഇത്തരമൊരു കാര്യത്തിന് തയ്യാറെടുത്തിരുന്നില്ല. ഈ കാലഘട്ടത്തില്‍ ഈ സമയങ്ങളെ ഉപയോഗിക്കാന്‍ എനിക്ക് താല്‍പ്പര്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ഒരു ദിനചര്യ ചാര്‍ട്ട് ചെയ്തു. അത്തരമൊരു ദിവസത്തിലെ ഒരു വീഡിയോ ഇതാ’ എന്ന് പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ കമന്റുമായി ആരാധകരും എത്തി.