പ്രിയതാരത്തിന്റെ മേക്കോവർ വീഡിയോ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. 

ബോളിവുഡ് പോലെ തന്നെ ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാത്തവരാണ് മലയാള താരങ്ങളും. പലപ്പോഴും ഓരോ സിനിമകൾക്കായി താരങ്ങൾ നടത്തുന്ന ഫിറ്റനസ് വീഡിയോകൾ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ നടൻ മോഹൻലാലിന്റെ ഒരു ട്രാൻസ്ഫോർമേഷൻ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഫിറ്റ്നസ് ട്രെയ്നറായ ഡോ ജെയ്സനാണ് വീഡിയോ പങ്കുവെച്ചത്.

ലോക്ക്ഡൗൺ കാലത്ത് മോഹൻലാലിന്റെ ശരീര ഭാരം വർധിച്ചിരുന്നു. തുടർന്ന് ദൃശ്യം 2ന്റെ ചിത്രീകരണത്തിന് ഭാ​ഗമായി താരം മെലിയുകയുമുണ്ടായി. ജെയ്സന്റെ നേതൃത്വത്തിലായിരുന്നു മോഹൻലാലിന്റെ ഈ മേക്കോവർ. മോഹൻലാൽ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതും തുടർന്ന് മെലിയുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

പ്രിയതാരത്തിന്റെ മേക്കോവർ വീഡിയോ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. പ്രായത്തെ വെല്ലുന്ന മനുഷ്യൻ, ശരിക്കും ഒരു ഇൻസ്പിറേഷൻ ആണ് ലാലേട്ടൻ എന്നിങ്ങനെയാണ് ഓരോ കമന്റുകളും.

അതേസമയം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ തിരക്കുകളിലാണ് മോഹൻലാൽ ഇപ്പോൾ. ലൊക്കേഷനിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടാറുണ്ട്. ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

YouTube video player

'മഹ്‌സൂസ് നറുക്കെടുപ്പിൽ ഒരു മില്യൻ ദിർഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'