2016ലാണ് അവസാനമായി മോഹന്‍ലാല്‍  ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. സുഹൃത്തുക്കളായ ജി സുരേഷ് കുമാര്‍, സനില്‍ കുമാര്‍ എന്നിവര്‍ മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. 

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സൂപ്പര്‍താരം മോഹന്‍ലാല്‍. ദര്‍ശനം നടത്തി പുറത്ത് എത്തിയ മോഹന്‍ലാലിനെ ക്ഷേത്ര ഭാരവാഹികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തിങ്കളാഴ്ച രാവിലെയാണ് മോഹന്‍ലാല്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. 

നേര് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കുറച്ച് ആഴ്ചകളായി മോഹന്‍ലാല്‍ തിരുവനന്തപുരത്തുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഹന്‍ലാല്‍ ദര്‍ശനം നടത്തുന്നത്. 2016ലാണ് അവസാനമായി മോഹന്‍ലാല്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. സുഹൃത്തുക്കളായ ജി സുരേഷ് കുമാര്‍, സനില്‍ കുമാര്‍ എന്നിവര്‍ മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. 

ട്വല്‍ത്ത് മാന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് നേര്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ചിങ്ങം ഒന്നിന് ആയിരുന്നു. ദൃശ്യം ടീം ഒരുമിക്കുന്ന ചിത്രം ആയതിനാല്‍ത്തന്നെ അതൊരു ത്രില്ലര്‍ ആയിരിക്കുമെന്ന നിഗമനത്തിലാണ് പ്രേക്ഷകര്‍ ആദ്യമെത്തുക. 

എന്നാല്‍ നേര് അത്തരത്തിലൊരു ചിത്രമല്ലെന്ന് ജീത്തു പറയുന്നു. സസ്പെന്‍സ് ഇല്ലാത്ത ചിത്രമാണ് നേരെന്നും മറിച്ച് ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രമെന്നും അദ്ദേഹം പറയുന്നു. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്.

ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി ജീത്തുവിന്‍റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്. 

ആഘോഷമായി, ആഡംബരമായി: പരിനീതി രാഘവ് ഛദ്ദ വിവാഹം; ചിത്രങ്ങള്‍ വൈറല്‍

മാളവിക ജയറാം പ്രണയത്തിലോ?; ചര്‍ച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്