Asianet News MalayalamAsianet News Malayalam

അമ്പോ.. ഇത് നമ്മുടെ കല്യാണി അല്ലിയോ; ​ഗ്രീനിൽ സ്റ്റൈലായി ഐശ്വര്യ റംസായി

കല്യാണിയുടെയും കിരണിന്റെയും കുഞ്ഞിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

mouna ragam serial actress aishwarya ramsai photo shoot nrn
Author
First Published Nov 19, 2023, 10:50 PM IST

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഐശ്വര്യ റംസിയും നലീഫും. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാംഗം എന്ന പരമ്പരയിലൂടെയാണ് താരങ്ങൾ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയത്. വളരെ ചെറിയ സമയം കൊണ്ടാണ് പുതുമുഖ താരങ്ങളായ നലീഫും ഐശ്വര്യയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായത്. ഏഷ്യനെറ്റിൽ മികച്ച അഭിപ്രായം നേടി പരമ്പര ജൈത്രയാത്ര തുടരുകയാണ്.

മിക്കപ്പോഴും ഫോട്ടോഷൂട്ടുകളുമായി പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട് താരം. അത്തരത്തിൽ ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഇളംപച്ച ഗൗണിൽ മാലാഖയെപ്പോലെ ശോഭിക്കുകയാണ് നടി. പ്രകൃതിയിൽ അലിഞ്ഞ് എന്ന ക്യാപ്‌ഷനോടെയാണ് ചിത്രങ്ങൾ നടി പങ്കുവെച്ചിരിക്കുന്നത്. എപ്പോഴത്തെയും പോലെ മികച്ച പ്രതികരണമാണ് ചിത്രങ്ങൾ നേടുന്നത്. ഫോട്ടോഷൂട്ടിനായി ഒരുങ്ങുന്നതിന്റെ വീഡിയോയും ഐശ്വര്യ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

മൗനരാഗത്തിൽ സംസാരിക്കാത്ത പെൺകുട്ടിയെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. കുടുബത്തിൽ നിന്ന് വേണ്ടവിധത്തിലുള്ള പരിഗണന ലഭിക്കാത്ത കല്യാണിയുടെ ജീവിതത്തിലേയ്ക്ക് കിരൺ എന്ന ചെറുപ്പക്കാരൻ എത്തുന്നതും ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പരമ്പരയുടെ ഇതിവൃത്തം. നടൻ നലീഫാണ് കിരൺ ആയി എത്തുന്നത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്.

ശ്രീനാഥ് ഭാസി, ഷൈൻ, പ്രയാഗ; ഇവരൊരു പൊളി പൊളിക്കും, 'ഡാൻസ് പാർട്ടി' വരുന്നു

പൊതുപരിപാടികളിൽ ഐശ്വര്യ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ആംഗ്യഭാഷയിൽ തന്നെയാണ് സംസാരിക്കാറുള്ളത്. ഈ കുട്ടി ഊമയാണോ എന്നാണ് ആരാധകരിൽ ഭൂരിഭാഗം പേരും ചോദിക്കുന്നത്. ഇതുവരെ എങ്ങും സംസാരിച്ച് കണ്ടിട്ടില്ലെന്നും ആരാധകർ പറയുന്നു. എന്നാൽ സീരിയലിന്റെ സസ്പെൻ പൊളിയ്ക്കാതിരിക്കാന്‍ വേണ്ടിയാണ് ഐശ്വര്യ ഓഫ് സ്ക്രീനിലും ഊമയായി എത്തുന്നതെന്നും ഒരു കൂട്ടർ പറയുന്നത്. എന്നാൽ റിയൽ ലൈഫിൽ ഐശ്വര്യ ഊമ അല്ലെന്നുള്ളതാണ് സത്യം. മുൻപ് ഒരിക്കൽ നൽകിയ അഭിമുഖത്തിൽ ഐശ്വര്യ തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ കല്യാണിയുടെയും കിരണിന്റെയും കുഞ്ഞിലൂടെയാണ് സീരിയല്‍ കഥ മുന്നോട്ട് പോകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

Follow Us:
Download App:
  • android
  • ios