ഐശ്വര്യ റാംസായ് (Aishwarya ramsai) എന്ന പേരിനേക്കാളും 'കല്യാണി' എന്നായിരിക്കും മലയാളികൾ ഈ നടിയെ അറിയുന്നുണ്ടാവുക. 'മൗനരാഗം' എന്ന ഏഷ്യാനെറ്റ് പരമ്പരയിൽ ഊമയായ പെൺകുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് ടെലിവിഷൻ പ്രേക്ഷകർക്ക്  താരം പ്രിയപ്പെട്ടവളായത്.

ഐശ്വര്യ റാംസായ് (Aishwarya ramsai) എന്ന പേരിനേക്കാളും 'കല്യാണി' എന്നായിരിക്കും മലയാളികൾ ഈ നടിയെ അറിയുന്നുണ്ടാവുക. 'മൗനരാഗം' എന്ന ഏഷ്യാനെറ്റ് പരമ്പരയിൽ ഊമയായ പെൺകുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് ടെലിവിഷൻ പ്രേക്ഷകർക്ക് താരം പ്രിയപ്പെട്ടവളായത്. അന്യഭാഷ താരമാണെങ്കിലും മലയാള മിനി സ്‌ക്രീൻ രംഗത്ത് തന്റേതായ ഇടം നേടിയെടുക്കാൻ ഐശ്വര്യക്ക് സാധിച്ചു.

സംസാരശേഷിയില്ലാത്ത നായികാ കഥാപാത്രമായ 'കല്യാണി'യുടെ വിവാഹവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ആശങ്കകളും പ്രതീക്ഷകളുമൊക്കെയാണ് ഇപ്പോൾ മൗനരാഗത്തിന്റെ കഥാഗതി. 'കല്യാണി'യായി ഐശ്വര്യ എത്തുമ്പോ തമിഴ് താരമായ നലീഫാണ് പരമ്പരയിൽ നായക വേഷത്തിലെത്തുന്നത്. പരമ്പരയിലെ കല്യാണിയെ അവതരിപ്പിക്കുന്ന ഐശ്വര്യയെ മാത്രമല്ല, പുതുമുഖമായി എത്തിയ 'പാറുക്കുട്ടി'യെ (സോന ജെലീന) വരെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നു പറയാം. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഐശ്വര്യ പങ്കുവച്ച റീൽ വീഡിയോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

View post on Instagram


വിവാഹ വേഷത്തിലെത്തിയ ഐശ്വര്യ ഇത്തവണ മനീഷയ്ക്കും രേഷ്‍മയ്ക്കുമൊപ്പമാണ് റീലിൽ എത്തുന്നത്. എന്നാൽ ഇതിനെല്ലാം ഉപരിയായി ഹൃദയത്തിലെ ഉണക്കമുന്തിരി.. എന്ന ഗാനമാണ് റീലിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വിവാഹ വേഷം അഴിക്കാൻ നിൽക്കുന്ന ഐശ്വര്യയും ചുറ്റുമിരിക്കുന്ന പാടാത്ത പൈങ്കിളി താരം മനീഷയും, മോഡലും നടിയുമായ രേഷ്‍മയുമാണ് വീഡിയോയിൽ. പങ്കുവച്ച് മണിക്കൂറുകൾക്കകമാണ് റീൽ വീഡിയോ ആരാധകർ ഏറ്റെടുക്കുന്നത്. ഇതേ കല്യാണ വേഷത്തിലുള്ള ചിത്രങ്ങളും ഐശ്വര്യ പങ്കുവച്ചിട്ടുണ്ട്.

View post on Instagram

സഹതാരങ്ങളെ കാണാനെത്തിയ ഐശ്വര്യ

പലപ്പോഴായി ലൊക്കേഷനിൽ നിന്നുള്ള വീഡിയോകൾ പങ്കുവയ്ക്കാറുള്ള ഐശ്വര്യ ഇത്തവണ രണ്ട് സഹതാരങ്ങളെ അവരുടെ താമസ സ്ഥലത്തെത്തി കാണുന്ന വ്യത്യസ്‍തമായ റീൽസുമായാണ് എത്തുന്നത്. ഏറെ നാളുകൾക്ക് ശേഷം ശ്രീശ്വേതയെയും നലീഫിനെയും നേരിട്ട് കാണാൻ പോയതിന്റെ വീഡിയോ ആണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. ബെഡിൽ കിടന്നുറങ്ങുന്ന ശ്രീശ്വേതയെ പോയി കെട്ടിപ്പിടിച്ച് കിടന്ന് വലിച്ചിടുന്നതാണ് വീഡിയോയിൽ. ഒപ്പം ഉറക്കച്ചടവോടെ എഴുന്നേറ്റ് വരുന്ന നലീഫിന്റെ വീഡിയോയും ദൃശ്യങ്ങളിൽ കാണാം. ഹൃദയത്തിലെ താതക തെയ്താരോ എന്ന പാട്ടിന്റെ റീൽസാണ് വീഡിയോ.

View post on Instagram

'മൗനരാഗ'വും ഐശ്വര്യയും

പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് 'മൗനരാഗം'. ഭാര്യ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യയ്ക്കൊപ്പം നായക വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്. ഇരുവരും മലയാളം സംസാരിക്കും.