വളരെ രസകരമായ തമാശ വേഷങ്ങളിലൂടെയാണ് കാർത്തിക് ശ്രദ്ധേയമായതെങ്കിലും പുതിയ വേഷം കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകർ

പ്രേക്ഷകമനസ്സുകളില്‍ വേഗത്തില്‍ സ്ഥാനംപിടിച്ച പരമ്പരയാണ് മൗനരാഗം. 'കല്യാണി'യും 'കിരണു'മായി ഐശ്വര്യ റാംസായിയും നലീഫും തകർത്തഭിനയിക്കുന്ന പരമ്പരയിൽ അവര്‍ കഴിഞ്ഞാല്‍ ആരാധകര്‍ക്ക് ഏറെയിഷ്ടമുള്ള കഥാപാത്രം ബൈജുവായിരിക്കും. 

കോഴിക്കോട് സ്വദേശിയായ കാര്‍ത്തിക് പ്രസാദാണ് പരമ്പരയിൽ ബൈജുവിനെ അവതരിപ്പിക്കുന്നത്. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപത് വര്‍ഷത്തോളമായി സിനിമ, സീരിയല്‍ രംഗത്തുണ്ട്. എന്നാല്‍ പ്രക്ഷകരുടെ മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജുവായാണെന്ന് മാത്രം.

വളരെ രസകരമായ തമാശ വേഷങ്ങളിലൂടെയാണ് കാർത്തിക് ശ്രദ്ധേയമായതെങ്കിലും പുതിയ വേഷം കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകർ. പ്രജേഷ് സെന്നിന്‍റെ സംവിധാനത്തില്‍ ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിലെ നായക കഥാപാത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒരു ഫോട്ടോഷൂട്ട് ആണ് കാർത്തിക് പങ്കുവച്ചിരിക്കുന്നത്.കോമഡി മാത്രം ചെയ്ത് പരിചിതമായ കാർത്തിക്കിനെ പുതിയ വേഷത്തിൽ കണ്ടതിന്‍റെ സന്തോഷമാണ് കമന്‍റുകളാണ് പ്രേക്ഷകർ പങ്കുവയ്ക്കുന്നത്.

View post on Instagram

ഹാപ്പി ഹസ്ബന്‍റ്സ്, ഗുല്‍മോഹര്‍ എന്നീ ചിത്രങ്ങളിലും പരസ്പരം, ഭാര്യ തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരകളിലും കാർത്തിക് വേഷമിട്ടിട്ടുണ്ട്. ചെറിയ വേഷങ്ങളിലാണെങ്കിലും കഴിഞ്ഞ 20 വർഷമായി സീരിയൽ രംഗത്ത് സജീവമാണെന്നും അഭിനയം അത്രമേൽ പാഷനാണെന്നും കാർത്തിക് നേരത്തേ പറഞ്ഞിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona