മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം (Mounaragam).ഊമയായ കല്ല്യാണിയുടെയും (Kiran, Kallyani) കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. 

ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം (Mounaragam).ഊമയായ കല്ല്യാണിയുടെയും (Kiran, Kallyani) കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ കല്ല്യാണിയും കിരണും എപ്പോള്‍ വിവാഹം കഴിക്കും എന്നതായിരുന്നു, കാലങ്ങളായി ആരാധകർ കാത്തിരിക്കുന്ന സംഭവം. ആരാധകർക്ക്. അവളെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് വലിയൊരു വീട്ടിലെ പയ്യനായ കിരണും. കാലങ്ങളായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കിരണ്‍ കല്ല്യാണി വിവാഹം ആഡംബരമായി നടന്നിരിക്കുകയാണ്. ഇതു തന്നെയാണ് മൌനരാഗം ടീമിന്റെ പുതിയ വിശേഷവും.

View post on Instagram

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന പരമ്പരയിലെ താരങ്ങളെല്ലാം നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരുന്നു. എന്നാൽ മൌനരാഗം കല്യാൺ സീരീസ് തീർന്നിട്ടില്ലെന്നാണ് കല്യാണിയായി എത്തുന്ന ഐശ്വര്യക്കും കൂട്ടുകാർക്കും പറയാനുള്ളത്. ഇതിനോടകം പങ്കുവച്ചതിനപ്പുറം ഏറെ രസകരമായ നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് കല്യാണമേളത്തോടനുബന്ധിച്ച് എല്ലാവരും പോസ്റ്റ് ചെയ്തിരിക്കുന്നത്. പരമ്പരയിലെ കഥാപാത്രങ്ങളായെത്തുന്ന കാർത്തിക് പ്രസാദ്, നലീഫ് ജിയ്, ശ്രീശ്വേത, കല്യാൺ ഖന്ന എന്നിവരടക്കമുള്ളരോടൊത്തുള്ള ചിത്രങ്ങളാണ താരം പങ്കുവച്ചിരിക്കുന്നത്. 

View post on Instagram

താരനിബിഢമായ കല്യാണ സദസ്

സിനിമാ താരം ശ്വേതാ മേനോന്‍, കുടുംബവിളക്ക് കഥാപാത്രങ്ങളായ പ്രതീഷ്, സഞ്ജന, പാടാത്ത പൈങ്കിളി കണ്മണി, തൂവല്‍സ്പര്‍ശത്തിലെ മാളു, ശ്രേയ നന്ദിനി തുടങ്ങിയവരെല്ലാം മൌനരാഗം വിവാഹ റിസപ്ഷനായി എത്തിയിരുന്നു. കിരണിന്റെ അമ്മയ്ക്ക് ഭിന്നശേഷിയുള്ള ആളുകളെ അംഗീകരിക്കാന്‍ പ്രയാസമാണ്. അതുകൊണ്ടാണ് ഇരുവരുടേയും വിവാഹം ഇത്രയും താമസിച്ചതും, ഇനിയുള്ള എപ്പിസോഡുകള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതും. വലിയ ആഘോഷങ്ങളോടെയായിരുന്നു ഇരുവരുടേയും കല്ല്യാണം നടന്നത്. താരാഘോഷങ്ങളോടെ നടന്ന കല്ല്യാണം സോഷ്യല്‍മീഡിയയും ആരാധകരും ഒരുപോലെയാണ് സ്വീകരിച്ചത്. 

കല്ല്യാണത്തിന് ഞങ്ങളും എത്തുന്നു എന്നുപറഞ്ഞ് മറ്റ് സീരിയല്‍ താരങ്ങള്‍ വീഡിയോ ചെയ്തത് മുതല്‍ക്കേ മൗനരാഗത്തിലെ കല്ല്യാണം കളറാകും എന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു ആരാധകര്‍. വിചാരിച്ചതുപോലെ സംഗതി കളറായ സന്തോഷവും ആരാധകരുടെ ഭാഗത്തുനിന്നും കാണാം. കല്ല്യാണി കിരണിന്റെ വീട്ടിലേക്കെത്തുമ്പോള്‍ കിരണിന്റെ അമ്മയുടെ പ്രതികരണം എന്താകുമെന്നുമെല്ലാമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കിരണായി പരമ്പരയിലെത്തുന്നത് നലീഫാണ്. തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ നലീഫിന്റെ ആദ്യ പരമ്പരയാണ് മൗനരാഗം. നായികയായ കല്ല്യാണിയായി പരമ്പരയിലെത്തുന്നത് തമിഴ് പരമ്പരകളിലൂടെ അഭിനയത്തിലേക്കെത്തിയ ഐശ്വര്യ റാംസായിയാണ്.

 പ്രദീപ് പണിക്കരുടെ രചനയില്‍ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് 'മൗനരാഗം'. 'ഭാര്യ' എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പര്‍ ഹിറ്റ് സീരിയലുകളില്‍ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ചത്.

View post on Instagram