ബോളിവുഡ് താരം ദിഷ പഠാനിയുടെ ജന്മദിനാഘോഷത്തിനിടെ മൗനി റോയ് പാടിയ പാട്ട് വൈറലാകുന്നു. 

മുംബൈ: ബോളിവുഡ് താരം ദിഷ പഠാനിയുടെ ജന്മദിനം ആഘോഷമാക്കുന്ന സുഹൃത്തുക്കളുടെ വീഡിയോ വൈറലാകുകയാണ്. ദിഷയുടെ ആത്മമിത്രം മൗനി റോയ് ജന്മദിനത്തില്‍ നടി കേക്ക് മുറിക്കുമ്പോള്‍ പാടുന്ന പാട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. ജന്മദിനത്തിന്റെ ആഘോഷത്തിനിടെ മൗനി ദിഷയ്ക്കായി 'നിന്നെ അർഹിക്കുന്ന ഒരു പുരുഷനും ഇല്ല' എന്ന് തമാശയോടെ പാടിയതാണ് വൈറലാകുന്നത്.

മുന്‍‌പ് തന്നെ ഇടുത്ത സുഹൃത്തുകളായ ദിഷയെയും മൗനി റോയിയെയും 'സോൾ സിസ്റ്റേഴ്സ്' എന്നാണ് ബോളിവുഡ് വിശേഷിപ്പിക്കാറ്. അതേ സമയം ശനിയാഴ്ചത്തെ ജന്മദിനാഘോഷത്തിന്‍റെ വിവിധ ഫോട്ടോകളും വീഡിയോകളും ദിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു ക്ഷേത്രദർശനത്തോടെയാണ് ദിഷയുടെ ജന്മദിനം ആരംഭിച്ചത്. മൗനിയും ഒപ്പമുണ്ടായിരുന്നു.

മൗനി തന്റെ ഇൻസ്റ്റഗ്രാമിൽ ദിഷയ്ക്കായി ഒരു ഹൃദയസ്പർശിയായ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. "എന്റെ ഉറ്റ സുഹൃത്തും രാജകുമാരിയും, നിന്നിലെ എല്ലാ ഗുണങ്ങളും ഞാൻ സ്നേഹിക്കുന്നു. നിന്റെ ജന്മദിനത്തിൽ നിനക്ക് എല്ലാ സന്തോഷവും ആശംസിക്കുന്നു," എന്നാണ് മൗനി കുറിച്ചത്. പിന്നീട് ദിഷ പങ്കിട്ട കേക്ക് കട്ടിംഗ് വീഡിയോയിലാണ് 'ഹാപ്പി ബർത്ത്ഡേ' ഗാനത്തിന് ഒരു തമാശ നിറഞ്ഞ വരികള്‍ മൗനി റോയിയുടെ ശബ്ദത്തില്‍ കേട്ടത് "നിനക്ക് ധാരാളം ബോയ്ഫ്രണ്ട്സ് ഉണ്ടാകട്ടെ, പക്ഷേ ഒരു പുരുഷനും നിന്നെ അർഹിക്കുന്നില്ല" എന്ന വരികളാണ് ആരാധകർക്കിടയിൽ വലിയ ചിരി പടർത്തി.

View post on Instagram

അതേ സമയം 'ഹോളിഗാർഡ്‌സ്' എന്ന സൂപ്പർ നാച്ചുറൽ ആക്ഷൻ-ത്രില്ലറിലൂടെ ദിഷ പഠാനി ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ഓസ്‌കാർ ജേതാവായ നടന്‍ കെവിൻ സ്‌പെയ്‌സി രണ്ട് പതിറ്റാണ്ടിലേറെക്കാലത്തിനു ശേഷം സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. മെക്സിക്കോയിൽ ചിത്രീകരിച്ച ഈ ചിത്രത്തില്‍ അന്താരാഷ്ട്ര താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

ദിഷയെ കൂടാതെ, ഡോൾഫ് ലണ്ട്‌ഗ്രെൻ, ടൈറീസ് ഗിബ്‌സൺ, ബ്രിയാന ഹിൽഡെബ്രാൻഡ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 'സ്റ്റാറ്റിഗാർഡ്‌സ് vs ഹോളിഗാർഡ്‌സ്' എന്ന പേരിലുള്ള ഫ്രാഞ്ചൈസിയുടെ ഭാഗമായിരിക്കും ഈ ചിത്രം എന്നാണ് വിവരം. പോസ്റ്റ്-പ്രൊഡക്ഷൻ സമയത്ത് തന്നെ വളരെ ചര്‍ച്ചയായ ചിത്രമാണ് ഇത്.