വീഡിയോ ഏറ്റെടുത്ത് ആരാധകര്‍. ധ്വനിക്കുള്ള ആശംസകളാണ് കമന്‍റ് ബോക്സില്‍ നിറയെ

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരരാണ് യുവയും മൃദുലയും. എന്നാല്‍ സ്‌ക്രീനില്‍ ഒന്നിച്ചെത്താനായിട്ടില്ല ഇതുവരെ ഇവര്‍ക്ക്. അങ്ങനെയൊരു പ്രൊജക്ടിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇടയ്ക്ക് സ്റ്റാര്‍ മാജിക് ഷോയിലേക്ക് ഇരുവരും ഒന്നിച്ചെത്തിയിരുന്നു. മകളായ ധ്വനിയും ഇവരോടൊപ്പമുണ്ടായിരുന്നു. ജനനം മുതലേ തന്നെ ധ്വനിയെയും പ്രേക്ഷകര്‍ക്ക് അറിയാം. അച്ഛന്റെ സീരിയലില്‍ മുഖം കാണിക്കാനുള്ള അവസരം ധ്വനിക്ക് ലഭിച്ചിരുന്നു. പിന്നീടങ്ങോട്ടുള്ള വിശേഷങ്ങളെല്ലാം ഇവര്‍ വ്‌ളോഗിലൂടെ പങ്കുവച്ചിരുന്നു.

നാളുകള്‍ക്ക് ശേഷം വീണ്ടുമൊരു വ്‌ളോഗുമായെത്തിയിരിക്കുകയാണ് മൃദുലയും യുവയും. നവരാത്രി ദിനത്തില്‍ ധ്വനിയെ എഴുത്തിനിരുത്തിയതിനെക്കുറിച്ചായിരുന്നു പുതിയ വീഡിയോ. ധ്വനി മോള്‍ അങ്ങനെ ആദ്യാക്ഷരം കുറിച്ചു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. എവിടെ പോവുന്നു എന്ന് ചോദിച്ചപ്പോള്‍ പഠിക്കാന്‍ പോവുകയാണെന്നായിരുന്നു മറുപടി. കുറേനാള്‍ കഴിഞ്ഞാണ് താന്‍ വ്‌ളോഗിലേക്ക് വന്നതെന്നായിരുന്നു യുവ കൃഷ്ണ പറഞ്ഞത്. യുവയുടെയും മൃദുലയുടെയും കുടുംബാംഗങ്ങളെല്ലാം എഴുത്തിനിരുത്ത് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സരസ്വതീ മണ്ഡപത്തില്‍ വച്ചാണ് എഴുത്തിനിരുത്തിയത്.

മകളോട് സംസാരിച്ചുകൊണ്ടായിരുന്നു യുവയും മൃദുലയും വീഡിയോ എടുത്തത്. രാവിലെ നേരത്തെ എഴുന്നേറ്റത് ഇഷ്ടമായിട്ടില്ല, അതില്‍ അവള്‍ കുറച്ച് അസ്വസ്ഥയാണെന്നും ഇരുവരും പറഞ്ഞിരുന്നു. ജലദോഷവും കഫക്കെട്ടുമൊക്കെയായിരുന്നു, അതൊക്കെ മാറിയതേയുള്ളൂ. ഇടയ്ക്ക് കുറച്ച് വാശി കാണിച്ചെങ്കിലും ധ്വനി പെട്ടെന്ന് സെറ്റായിരുന്നു. എഴുത്തിനിരുത്താണ് നടക്കാന്‍ പോവുന്നതെന്നും ആ സമയത്ത് കരയാനൊന്നും പാടില്ലെന്നും ഇരുവരും മകളോട് പറയുന്നുണ്ടായിരുന്നു. വീട്ടിലെത്തിക്കഴിഞ്ഞാല്‍ അച്ഛനൊരു സര്‍പ്രൈസ് തരുമെന്ന് പറഞ്ഞപ്പോള്‍ ധ്വനി നല്ല ത്രില്ലിലായിരുന്നു. അവള്‍ക്ക് സര്‍പ്രൈസൊക്കെ ഇഷ്ടമാണ്. അച്ഛന്റെ മടിയില്‍ ഇരുന്നാണ് ഹരിശ്രീ എഴുതിയതെന്നായിരുന്നു ധ്വനി പറഞ്ഞത്.

ALSO READ : തെലുങ്ക് നിര്‍മ്മാണ കമ്പനിയുടെ മലയാള ചിത്രം; 'സൂത്രവാക്യം' ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം