ചുറുചുറുക്കോടെ വാശിയിൽ കബഡി കളിക്കുന്ന മുകേഷിനെ വീഡിയോയിൽ കാണാം. ‘
നടനും എംഎൽഎയുമായ മുകേഷ് പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കൊവിഡിന് മുന്‍പ് കൊല്ലം ബീച്ചിൽ വച്ച് മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരത്തിന്‍റെ ദൃശ്യങ്ങളാണ് താരം പുറത്തുവിട്ടത്.
ചുറുചുറുക്കോടെ വാശിയിൽ കബഡി കളിക്കുന്ന മുകേഷിനെ വീഡിയോയിൽ കാണാം. ‘‘കബഡി കളി എന്നും മലയാളികളുടെ ആവേശമാണ്.. കൊവിഡിന് തൊട്ടുമുൻപ് കൊല്ലം ബീച്ചിൽ മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരം.’’എന്നാണ് വീഡിയോ പങ്കുവച്ച് മുകേഷ് കുറിച്ചത്.
