ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദൂരം എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഐമ. വളരെ കുറച്ച് സിനിമകളിൽ  മാത്രം അഭിനയിച്ചുവെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ ഐമ റോസ്‌മി സെബാസ്റ്റ്യന് സാധിച്ചു.  

ദൂരം എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇത്തരം പോസ്റ്റുകൾക്ക് ലഭിക്കുന്ന മോശം പ്രതികരണങ്ങൾക്ക് ശക്തമായ മറുപടി നൽകിയതിന്റെ പേരിലും ഐമ വാർത്തകളിൽ നിറയാറുണ്ട്.

ഇപ്പോഴിതാ താരം തന്റെ സഹോദരിമാർക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ്. 'അതെ, ഞങ്ങൾ വളരെ കൂളായ സഹോദരിമാരാണ്..' എന്ന കുറിപ്പും വീഡിയോക്കൊപ്പം താരം കുറിച്ചിട്ടുണ്ട്. അയ്യപ്പനും കോശിയിലെ  പാട്ടിനാണ് താരവും സഹോദരിയും ചുവടുവച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Yes we are cool sisters 😍

A post shared by Aima Rosmy Sebastian (@aima.rosmy) on Jun 23, 2020 at 9:21am PDT