നാടകത്തിൽ നിന്ന് സിനിമയിലെത്തിയ ആളാണ് അരുൺ. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ് അരുണ്‍ സിനിമയിലെത്തുന്നത്. ഫൈനൽസ് എന്ന ചിത്രം സംവിധാനം ചെയ്തു.
അച്ഛനാകാൻ പോകുന്ന സന്തോഷം പങ്കുവച്ച് സംവിധായകൻ പി.ആർ. അരുൺ. നടിയും ഭാര്യയുമായ മുത്തുമണിക്കൊപ്പമുള്ള ചിത്രം പങ്കവച്ചു കൊണ്ടാണ് അരുൺ ഈ സന്തോഷ വാർത്ത പങ്കുവച്ചത്. നിറവയറുമായി നിൽക്കുന്ന മുത്തുമണിയാണ് ചിത്രത്തിലുള്ളത്.
അഭിഭാഷകയും അവതാരകയും കൂടിയാണ് മുത്തുമണി. 2006ലായിരുന്നു അരുണുമായുള്ള വിവാഹം. നാടകത്തിൽ സജീവമായിരുന്ന മുത്തുമണി സത്യൻ അന്തിക്കാടിന്‍റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കെത്തിയത്. അതിനുശേഷം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു.
നാടകത്തിൽ നിന്ന് സിനിമയിലെത്തിയ ആളാണ് അരുൺ. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ് അരുണ്‍ സിനിമയിലെത്തുന്നത്. ഫൈനൽസ് എന്ന ചിത്രം സംവിധാനം ചെയ്തു.