Asianet News MalayalamAsianet News Malayalam

മോഹന്‍ലാലിന് സമ്മാനിക്കാന്‍ ഗന്ധര്‍വ്വനെ വരച്ച നമ്പൂതിരി; അപൂര്‍വ്വ സംഗമം പകര്‍ത്തി അഖില്‍ സത്യന്‍

മോഹന്‍ലാല്‍ ഏറെ ബഹുമാനിക്കുന്ന ചിത്രകാരനാണ് നമ്പൂതിരി. മുന്‍പും പല ചിത്രങ്ങളും ലാലിന് അദ്ദേഹം വരച്ചുനല്‍കിയിട്ടുണ്ട്. കാമദേവന്‍റെ ഒരു ചിത്രം നമ്പൂതിരിയോട് മോഹന്‍ലാല്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന ഒന്നാണ്

namboodiri paints a gandharvan for mohanlal short documentary by akhil sathyan
Author
Thiruvananthapuram, First Published Mar 22, 2021, 2:09 PM IST

കലാവസ്‍തുക്കളോട്, വിശേഷിച്ചും പെയിന്‍റിംഗുകളോട് മോഹന്‍ലാലിനുള്ള താല്‍പര്യം പ്രസിദ്ധമാണ്. തങ്ങളുടെ സൃഷ്‍ടികള്‍ ഒരു സൗന്ദര്യാരാധകന്‍ മനോഹരമായി സൂക്ഷിക്കുന്നതു കാണുമ്പോഴുള്ള സംതൃപ്‍തി മോഹന്‍ലാലിന് പെയിന്‍റിംഗുകള്‍ നല്‍കുന്ന കലാകാരന്മാര്‍ക്കും ഉണ്ടാവാറുണ്ട്. പലരും അത് പറഞ്ഞിട്ടുമുണ്ട്. ഏറ്റവുമൊടുവില്‍ മോഹന്‍ലാല്‍ അത്തരത്തില്‍ ആഗ്രഹിച്ച് സ്വന്തമാക്കിയത് ഒരു 'ഗന്ധര്‍വ്വനെ'യാണ്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ് മോഹന്‍ലാലിന് അത് വരച്ചുനല്‍കിയത്.

മോഹന്‍ലാല്‍ ഏറെ ബഹുമാനിക്കുന്ന ചിത്രകാരനാണ് നമ്പൂതിരി. മുന്‍പും പല ചിത്രങ്ങളും ലാലിന് അദ്ദേഹം വരച്ചുനല്‍കിയിട്ടുണ്ട്. കാമദേവന്‍റെ ഒരു ചിത്രം നമ്പൂതിരിയോട് മോഹന്‍ലാല്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന ഒന്നാണ്. എന്നാല്‍ അവസാനം അദ്ദേഹം വരച്ചുനല്‍കിയത് ഒരു 'ഗന്ധര്‍വ്വനെ'യാണ്. പത്മരാജന്‍റെ പ്രശസ്‍ത സിനിമ 'ഞാന്‍ ഗന്ധര്‍വ്വനി'ലെ നായക കഥാപാത്രത്തിന്‍റെ രൂപം തീരുമാനിച്ചത് നമ്പൂതിരി ആയിരുന്നു. ഏറെ സന്തോഷത്തോടെ നമ്പൂതിരിയുടെ വീട്ടിലെത്തി മോഹന്‍ലാല്‍ പെയിന്‍റിംഗ് ഏറ്റുവാങ്ങുകയും ചെയ്‍തു. ഈ അപൂര്‍വ്വ കൂടിക്കാഴ്ച സത്യന്‍ അന്തിക്കാടിന്‍റെ മകനും സംവിധായകനുമായ അഖില്‍ സത്യന്‍ ക്യാമറയില്‍ പകര്‍ത്തി. 

'ഗന്ധര്‍വ്വന്‍- ടു ലെജന്‍ഡ്‍സ് ആന്‍ഡ് എ പെയിന്‍റിംഗ്' എന്ന പേരില്‍ ഷോര്‍ട്ട് ഡോക്യുമെന്‍ററിയായാണ് അഖില്‍ ആ കൂടിക്കാഴ്ചയ്ക്ക് ദൃശ്യരൂപം നല്‍കിയത്. നേരത്തെ രാജ്യാന്തര ശ്രദ്ധ നേടിയ ഡോക്യുമെന്‍ററികള്‍ സംവിധാനം ചെയ്‍ത അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസില്‍ ആണു നായകന്‍. 'പാച്ചുവും അത്ഭുത വിളക്കും' എന്നാണ് സിനിമയുടെ പേര്. സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയും അഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios