ഡാകു മഹാരാജിലെ വൈറൽ ഗാനരംഗത്തിന്റെ പാർട്ടി വീഡിയോയിൽ ബാലകൃഷ്ണയ്‌ക്കൊപ്പം ഉർവശി അസ്വസ്ഥയായി കാണപ്പെടുന്നു.
മുംബൈ: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡാകു മഹാരാജിൽ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണയ്‌ക്കൊപ്പം അഭിനയിച്ച നടി ഉർവശി റൗട്ടേല സോഷ്യൽ മീഡിയയില് പങ്കുവച്ച വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. ചിത്രത്തിലെ വൈറലായ ദാബിഡി ദിബിഡി ഗാനം ഇരുവരും ഒരു പാര്‍ട്ടിയില്‍ കളിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
ബാലകൃഷ്ണ നായകനായി എത്തിയ ചിത്രം റിലീസ് ദിനത്തില്‍ 56 കോടി നേടിയിരുന്നു. ഈ ബോക്‌സ് ഓഫീസ് വിജയം ആഘോഷിക്കാൻ നടത്തിയ പാര്‍ട്ടിയിലെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുകയാണ്. ബാലകൃഷ്ണയ്‌ക്കൊപ്പം ഗാനത്തിലെ നേരത്തെ തന്നെ വിവാദമായ ഹുക്ക് സ്റ്റെപ്പ് അവതരിപ്പിക്കുമ്പോൾ ഉർവ്വശി അസ്വസ്ഥയായി കാണപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്.
എന്തായാലും ബാലയ്യയുടെ പെരുമാറ്റം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. ബാലയ്യയുടെ ഇത്തരം പെരുമാറ്റം അതിര് കടക്കുന്നതാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. നേരത്തെ തന്നെ വലിയ വിമര്‍ശനം നേരിട്ടതാണ് ദാബിഡി ദിബിഡി ഗാനത്തിലെ സ്റ്റെപ്പുകള്‍.
വന്‍ ഹിറ്റായ ഗാനത്തിലെപ്പോലെ ഒരു കെമിസ്ട്രി ബാലകൃഷ്ണയും ഉര്‍വശിയും തമ്മില്‍ സോഷ്യല്‍ മീഡിയ വീഡിയോയില്‍ കാണാനില്ലെന്നാണ് പലരും പറയുന്നത്. ഒരു ഉപയോക്താവ് വീഡിയോയ്ക്ക് എഴുതിയ കമന്‍റ് ഇതാണ് “ഉർവ്വശി വളരെ അസ്വാസ്ഥ്യമുള്ളതായി തോന്നുന്നു, അത് അവളുടെ മുഖത്ത് എഴുതി വച്ചിട്ടുണ്ട്” മറ്റൊരാൾ പറഞ്ഞത് “ബാലകൃഷ്ണയുടെ കോമാളിത്തരങ്ങങ്ങള്‍ ലജ്ജാകരമാണ്. എന്തിനാണ് ഇദ്ദേഹം ശ്രമിക്കുന്നത്? ” എന്നാണ്.
ദാബിഡി ദിബിഡി ഗാനം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഗാനത്തിന്‍റെ നൃത്തരംഗങ്ങളാണ് വിമര്‍ശിക്കപ്പെട്ടത്. ബാലയ്യയുടെ സ്റ്റെപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്.
അനുചിതമായ സ്റ്റെപ്പുകളെന്നും സ്ത്രീയെ അപമാനിക്കുംവിധമുള്ള ചുവടുകളെന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍ കനക്കുന്നത്. ശേഖര്‍ മാസ്റ്റര്‍ ആണ് ചിത്രത്തിന്‍റെ നൃത്ത സംവിധായകന്‍. ഈ സ്റ്റെപ്പുകള്‍ സൃഷ്ടിച്ചതിന്‍റെ പേരില്‍ നൃത്ത സംവിധായകനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. തമന്‍ എസ് ആണ് സംഗീത സംവിധാനം. അതേസമയം ഗാനം യുട്യൂബില്‍ ഇതിനകം 2 മില്യണിലേറെ കാഴ്ചകള്‍ നേടിയിട്ടുണ്ട്.
'ആവേശം' വേണ്ടെന്ന് പറഞ്ഞ ബാലയ്യ, അച്ഛന്‍റെ വഴിയിലൂടെയോ?; പുതിയ റോളിന്‍റെ വിശേഷം ഇങ്ങനെ !
