ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വിവാഹ വീഡിയോയിൽ നരേഷും പവിത്രയും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് മനോഹരമായി അലങ്കരിച്ച മണ്ഡപത്തിൽ ഇരിക്കുന്നത് കാണിക്കുന്നുണ്ട്. 

ഹൈദരാബാദ്: നടന്‍ നരേഷ് വീണ്ടും വിവാഹിതനായ. നടി പവിത്ര ലോകേഷിനെയാണ് തന്‍റെ നാലാം വിവാഹത്തില്‍ നരേഷ് താലികെട്ടിയത്. വളരെ രഹസ്യമായി നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. നരേഷ് തന്നെയാണ് വിവാഹത്തിന്‍റെ ചെറു വീഡിയോ തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി പുറത്തുവിട്ടത്. എന്നാല്‍ നരേഷിന്‍റെ അര്‍ദ്ധസഹോദരനായ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു വിവാഹ ചടങ്ങിന് എത്തിയില്ല. 

ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വിവാഹ വീഡിയോയിൽ നരേഷും പവിത്രയും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് മനോഹരമായി അലങ്കരിച്ച മണ്ഡപത്തിൽ ഇരിക്കുന്നത് കാണിക്കുന്നുണ്ട്. നരേഷും പവിത്രയും തെലുങ്ക് പരമ്പരാഗത രീതിയിലുള്ള വിവാഹ ചടങ്ങുകളാണ് നടത്തിയത്. 

"സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ജീവിതകാലം" എന്ന കുറിപ്പോടെയുമാണ് വീഡിയോ അവസാനിക്കുന്നത്. നരേഷിന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ മാര്‍ച്ച് 10 നാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. “ഞങ്ങളുടെ ഈ പുതിയ യാത്രയിൽ സമാധാനവും സന്തോഷത്തിനും നിങ്ങളുടെ അനുഗ്രഹം തേടുന്നു. ഒരു വിശുദ്ധ ബന്ധം, രണ്ട് മനസ്സുകൾ നിങ്ങളുടെ അനുഗ്രഹം തേടുന്നു" എന്നാണ് വീഡിയോയ്ക്ക് കുറിപ്പായി നരേഷ് നല്‍കിയിരിക്കുന്നത്. 

62 വയസുള്ള നരേഷിന്‍റെ നാലാമത്തെ വിവാഹമാണ് ഇത്. നരേഷും പവിത്രയും ഈ വർഷം തന്നെ വിവാഹിതരാകുമെന്ന് ജനുവരി 1ന് പറഞ്ഞിരുന്നു. അത് കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് വിവാഹം. അന്ന് വിവാഹ അറിയിപ്പ് വീഡിയോ തന്നെ നരേഷ് പുറത്തുവിട്ടിരുന്നു. 

Scroll to load tweet…

സമ്മോഹനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നരേഷും പവിത്ര ലോകേഷും പ്രണയത്തിലായതെന്നാണ് റിപ്പോർട്ട്. നരേഷിന്റെ രണ്ടാനച്ഛൻ കൃഷ്ണയുടെയും അമ്മ വിജയ നിർമലയുടെയും ശവസംസ്കാര ചടങ്ങുകളിലും പവിത്ര പങ്കെടുത്തിരുന്നു. നേരത്തെ പവിത്ര നരേഷ് ബന്ധം പുറത്ത് വന്നതിന് പിന്നാലെ നരേഷിന്‍റെ മുന്‍ഭാര്യ വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇത് സിനിമ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു.

മുന്‍പ് പവിത്ര ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറെ വിവാഹം കഴിച്ചെങ്കിലും ഒടുവിൽ വിവാഹമോചനം നേടി. നടൻ സുചേന്ദ്ര പ്രസാദുമായി ഇവര്‍ ബന്ധത്തിലായിരുന്നെങ്കിലും 2018 ൽ അവർ വേർപിരിഞ്ഞു

മാത്യു മാത്രമല്ല 'ലിയോ'യിലെ മലയാളി താരം, പുതിയ അപ്‍ഡേറ്റ് പുറത്ത്

ചികിത്സയ്ക്ക് പോലും പണം ഇല്ലാതെ 'പിതാമ​കൻ' നിർമാതാവ്; സഹായവുമായി രജനികാന്തും