ടി നവ്യാ നായരുടെ സഹോദരന്‍ രാഹുൽ വിവാഹിതനായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു കഴിഞ്ഞ ദിവസം വിവാഹ ചടങ്ങുകള്‍ നടന്നത്. കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു വിവാഹം. സ്വാതിയാണ് വധു. നവദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച് സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് എത്തിയിരിക്കുന്നത്. 

ഇപ്പോഴിതാ അനുജന്റെ വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് നവ്യ. ഒപ്പം പ്രിയപ്പെട്ട അനുജനും ഭാര്യയ്ക്കും വിവാഹ ആശംസകൾ നേരുകയും ചെയ്യുന്നുണ്ട്. 

"എന്റെ പ്രിയപ്പെട്ട കണ്ണപ്പയ്ക്ക് സന്തോഷകരമായ ദാമ്പത്യജീവിതം ആശംസിക്കുന്നു. എന്റെ അനിയന്‍, സുഹൃത്ത്...
സൂര്യനു കീഴിലുള്ള മണ്ടത്തരങ്ങളെക്കുറിച്ചെല്ലാം ഞങ്ങള്‍ രാത്രി വൈകിയും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഞാന്‍ ഇപ്പോഴും നിന്നെ ശകാരിക്കുന്നു, തല്ലുന്നു, കടിക്കും, കളിയാക്കുന്നു നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിന്നെ കളിയാക്കുന്നു. നീ ഇത്രയും വലുതായെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. നീ ഇപ്പോഴും എന്റെ ചോട്ടുവാണ്. ലവ് യൂ സ്വാതി, കണ്ണാ നിങ്ങള്‍ രണ്ടുപേരും സന്തോഷവും സമാധാനപരവുമായ ജീവിതം നയിക്കട്ടെ. ജീവിതം എന്നത് ജീവിതത്തെപ്പറ്റിയാണ്, അതിന്റെ ദൈനംദിനമാണ്, ഓരോ നിമിഷവും .. ദിവസാവസാനം നിങ്ങള്‍ എത്ര നന്നായി ജീവിച്ചു എന്നതാണ് പ്രധാനം. പണം ലാഭിക്കുന്നത് അല്ല നിമിഷങ്ങളാണ് പ്രധാനം", നവ്യ കുറിച്ചു. 

Happy married life to my dear kannappa .. my brother , my friend .. we have had so many late night discussions evn about...

Posted by Navya Nair. on Monday, 19 October 2020