Asianet News MalayalamAsianet News Malayalam

അച്ഛനെഴുതിയ കുറിപ്പിലെ ഹൃദയം തൊടും വരികള്‍ വായിച്ച്, കണ്ണീര്‍ പൊഴിച്ച് അച്ഛനെ ആശ്ലേഷിച്ച് നവ്യ നായര്‍

അച്ഛന്‍ എഴുതിയ കത്ത് വായിച്ച് തീര്‍ത്ത് നവ്യ പിതാവിനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. അപ്പോള്‍ താരം കരയുകയായിരുന്നു.

navya nair emotional moment after read father letter on her birthday bash vvk
Author
First Published Oct 16, 2023, 5:34 PM IST

കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയായ നടിയാണ് നവ്യ നായർ.നന്ദനത്തിലെ  ബാലാമണി അടക്കം മലയാളിക്ക് ഇഷ്ടപ്പെട്ട കഥാപാത്രത്തിലൂടെയാണ് നവ്യ ഇന്നും പ്രേക്ഷക മനസില്‍ ഇടം നേടുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം നവ്യ നായർ ഇപ്പോള്‍ സിനിമ രംഗത്ത് സജീവമാണ്. ഒരുത്തീ, ജാനകി ജാനേ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരം ടിവി പരിപാടികളിലും സജീവമായിരുന്നു.

ഇപ്പോള്‍ തന്‍റെ പിറന്നാള്‍ ദിനത്തില്‍ അച്ഛന്‍ എഴുതിയ ഹൃദയഹാരിയായ കുറിപ്പിലെ വരികള്‍ വായിച്ച് കണ്ണീര്‍ പൊഴിച്ച് നടി നവ്യ നായര്‍. നവ്യതന്നെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഈ ഹൃദയഹാരിയായ രംഗങ്ങള്‍ ഉള്ളത്. നവ്യയുമായി അടുത്തവര്‍ നടത്തിയ താരത്തിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ദൃശ്യങ്ങളാണ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പോസ്റ്റ് ചെയ്തത്. 

അച്ഛന്‍ എഴുതിയ കത്ത് വായിച്ച് തീര്‍ത്ത് നവ്യ പിതാവിനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. അപ്പോള്‍ താരം കരയുകയായിരുന്നു. "മക്കള്‍ എതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ് വര്‍ഷങ്ങളെത്ര കടന്നുപോയാലും നീ എന്‍റെ ഓമന പൊന്നുമോളാണ്, എന്‍റെ ചക്കരമുത്താണ്" 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

നവ്യയുടെ 38മത്തെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം അത് ആഘോഷിക്കാനാണ് താരവും അടുത്ത ബന്ധുക്കളും ഒത്തുകൂടിയത്. വീട്ടിലേക്ക് കടന്നുവരുന്ന നവ്യയെ കാത്ത് സമ്മാനങ്ങളുമായി എല്ലാവരും കാത്തിരിക്കുന്നത് വീഡിയോയില്‍ കാണാം. നവ്യയുടെ അച്ഛനും അമ്മയും നവ്യയുടെ മകനും ഈ ആഘോഷത്തില്‍ ഉണ്ടായിരുന്നു. 

സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സോഷ്യൽ മീഡിയയിലുമെല്ലാം വളരെ സജീവമാണ് നവ്യ നായർ. തന്റെ വിശേഷങ്ങളെല്ലാം നവ്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

'എന്തൊരു ചങ്കൂറ്റം': ലിയോയുമായി ക്ലാഷ് വച്ച ബാലയ്യചിത്രത്തിന്‍റെ സംവിധായകന്‍റെ വാക്കുകള്‍ വൈറല്‍

'ബാഡ് ആസ് കോപ്' ദീപികയുടെ മേയ്ക്കോവറില്‍ ഞെട്ടി ബോളിവുഡ്: പുതിയ ചിത്രത്തിന്‍റെ വിശേഷം ഇങ്ങനെ.!

Follow Us:
Download App:
  • android
  • ios