മലയാളത്തിലെ മിക്ക താരങ്ങളും പങ്കെടുത്ത ഗ്രാന്‍റ് ആഘോഷമായിരുന്നു നടി ഭാമയുടെ വിവാഹ റിസപ്ഷന്‍. നവ്യ നായര്‍ മുതല്‍ നയന്‍താര വരെയുള്ളവര്‍ റിസപ്ഷനെത്തി. രമ്യ നമ്പീശന്‍, റിമി ടോമി, ജോമോള്‍, സുജ കാര്‍ത്തിക, അനു സിത്താര, നമിത പ്രമോദ്, അനിഖ, അനുശ്രീ, ദിലീപ് കാവ്യ ദമ്പതികള്‍, പൂര്‍ണ്ണിമയും ഇന്ദ്രജിത്തു ജയസൂര്യയും കുടുംബവും... ഇങ്ങനെ പോകുന്ന് റിസപ്ഷനെത്തിയ താരങ്ങള്‍.  ജനുവരി 30 ന് കോട്ടയത്തുവച്ചു നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കായി കൊച്ചിയിലായിരുന്നു റിസപ്ഷന്‍. വ്യവസായിയായ അരുണ്‍ ആണ് ഭാമയെ വിവാഹം ചെയ്തത്.