അയാസുദ്ദീനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 420, 467, 468, 471 വകുപ്പുകൾ പ്രകാരം കേസെടുത്തുവെന്നാണ് വിവരം

മുസാഫർനഗര്‍: നടന്‍ നവാസുദ്ദീൻ സിദ്ദിഖിയുടെ മൂത്ത സഹോദരന്‍ അയാസുദ്ദീൻ അറസ്റ്റില്‍. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നവാസിന്‍റെ സഹോദരനെ ഉത്തർപ്രദേശിലെ മുസാഫർനഗറിൽ വച്ച് ബുധാന പോലീസ് മെയ് 22 ന് കസ്റ്റഡിയിലെടുത്തത്. വ്യാജരേഖ ചമച്ചുവെന്ന സംശയത്തെത്തുടർന്നാണ് അറസ്റ്റ് ചെയ്തത് എന്നാണ് ഇന്ത്യ ടിവി റിപ്പോര്‍ട്ട്.

അയാസുദ്ദീനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 420, 467, 468, 471 വകുപ്പുകൾ പ്രകാരം കേസെടുത്തുവെന്നാണ് വിവരം. നവാസുദ്ദീൻ സിദ്ദിഖിയുടെ മൂത്ത സഹോദരൻ പ്രശ്‌നത്തിലാകുന്നത് ഇതാദ്യമല്ല. 2018-ല്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ ഫോട്ടോ ഷെയർ ചെയ്തു എന്നതിന്‍റെ പേരില്‍ കേസില്‍പ്പെട്ടിരുന്നു. 

അതേ സമയം നവാസുദ്ദീൻ സിദ്ദിഖിക്കെതിരെ മുൻ ഭാര്യ ആലിയ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. ഇത് വലിയ വിവാദമാകുകയും ഇരുവരും 2023 മാർച്ചിൽ ഔദ്യോഗികമായി വേർപിരിയുകയും ചെയ്തിരുന്നു. ആലിയ അടുത്തിടെ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു പോസ്റ്റ് പങ്കിടുകയും നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പം തന്‍റെ 14-ാം വാർഷികം ആഘോഷിക്കുകയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 

നവാസിനും അവരുടെ കുട്ടികൾക്കുമൊപ്പം ആലിയ ഈ പോസ്റ്റിലെ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സൽമാൻ ഖാന്‍റെ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഒടിടിയില്‍ ആലിയ പങ്കെടുത്തിരുന്നു. എന്നാല്‍ വളരെ വേഗം പുറത്തായി. 

തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രമായ സൈന്ധവിലാണ് നവാസുദ്ദീൻ സിദ്ദിഖി അവസാനമായി അഭിനയിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന അദ്ഭുത്, നൂറാനി ചെഹ്‌റ തുടങ്ങിയ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിക്കുന്നുണ്ട്. 

30 വയസായപ്പോള്‍ പാസ്പോര്‍ട്ടില്‍ നിന്നും പ്രായം മറച്ചുവയ്ക്കാന്‍ ഒരു നടന്‍ പറഞ്ഞു: ജാക്വലിൻ

'ഗു'വിലുള്ളത് 'ജെന്‍ ആല്‍ഫ ദേവനന്ദ'; വിശേഷങ്ങളുമായി സംവിധായകൻ മനു രാധാകൃഷ്ണൻ