Asianet News MalayalamAsianet News Malayalam

ചെന്നൈയിലെ തെരുവ് ജീവിതങ്ങള്‍ക്കൊപ്പം വ്യത്യസ്തമായ പുതുവത്സരാഘോഷം നടത്തി നയന്‍താര

അജിത്തിനെ വച്ച് പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് നയന്‍സിന്‍റെ പങ്കാളിയായ വിഘ്നേഷ് ശിവന്‍. അതിനൊപ്പം നയന്‍താരയ്ക്ക് പല മികച്ച ചിത്രങ്ങളും 2023 ല്‍ ഉണ്ട്. 

nayanthara-and-vignesh-shivan-distributes-new-year-gifts-to-chennai-road-side-peoples
Author
First Published Jan 4, 2023, 12:39 PM IST

ചെന്നൈ: ഇത്തവണ തങ്ങളുടെ ന്യൂഇയര്‍ ആഘോഷം വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ചിരിക്കുകയാണ് നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും. ചെന്നൈയിലെ തെരുവില്‍ താമസിക്കുന്ന മനുഷ്യര്‍ക്ക് പുതുവത്സര സമ്മാനങ്ങള്‍ വിതരണം ചെയ്താണ് താര ദമ്പതികള്‍ പുതുവത്സരം ആഘോഷിച്ചത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ചെന്നൈയിലെ തെരുവില്‍ ജീവിക്കുന്നവര്‍ക്ക് വസ്ത്രങ്ങളും മറ്റുമാണ് നയന്‍താര വിതരണം ചെയ്തത്. നയന്‍സിനൊപ്പം ഭര്‍ത്താവ് വിഘ്നേഷും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് നയന്‍താരയും വിഘ്നേഷും വിവാഹിതരായത്. അതിന് പിന്നാലെ ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ടായി. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുട്ടികള്‍ ഉണ്ടായത്. ഇതിന്‍റെ സന്തോഷം താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കുട്ടികള്‍ ഉണ്ടായതില്‍ വിവാദം വന്നുവെങ്കിലും തമിഴ്നാട് സര്‍ക്കാറിന്‍റെ അന്വേഷണത്തില്‍ ഇവര്‍ക്കെതിരെ കുറ്റമൊന്നും കണ്ടെത്തിയില്ല.

അതേ സമയം അജിത്തിനെ വച്ച് പുതിയ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് നയന്‍സിന്‍റെ പങ്കാളിയായ വിഘ്നേഷ് ശിവന്‍. അതിനൊപ്പം നയന്‍താരയ്ക്ക് പല മികച്ച ചിത്രങ്ങളും 2023 ല്‍ ഉണ്ട്. 

തെന്നിന്ത്യയിലെ ലോഡി സൂപ്പർ സ്റ്റാറാണ് ഇപ്പോള്‍ നയൻതാര. മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നയൻതാര, സൂപ്പർ താരപവിയിലേക്ക് എത്താൻ ചെറുതല്ലാത്ത പ്രയത്നം തന്നെ നടത്തിയിരുന്നു. ഭാഷാഭേദമെന്യെ നിരവധി ആരാധകരുള്ള നയൻതാര ബി​ഗ് സ്ക്രീനിൽ സാന്നിധ്യം അറിയിക്കാൻ തുടങ്ങിയിട്ട് 20 വർഷങ്ങളും ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. 

ഈ അവസരത്തിൽ ബോളിവുഡിലും നയൻസ് സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ്. ആറ്റ്ലി  സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രം 'ജവാനി'ലൂടെയാണ് നയൻതാര ബോളിവുഡിൽ എത്തുന്നത്. ഈ അവസരത്തിൽ ബോളിവുഡ് പ്രവേശനം വൈകിയതിനുളള കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. 

'പഠാനാ'യി ആകാംക്ഷയോടെ ആരാധകര്‍, ഇതാ ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

'ബേസിലിനുള്ള കഴിവിന്‍റെ 10 ശതമാനം വരുമോ'? കമന്‍റില്‍ പ്രതികരണവുമായി അല്‍ഫോന്‍സ് പുത്രന്‍

Follow Us:
Download App:
  • android
  • ios