നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന 'മലയൻകുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം.

ഴിഞ്ഞ ആഴ്ചയാണ് നടൻ ഫഹദ് ഫാസിലിന് ഷൂട്ടിം​ഗിനിടെ പരിക്ക് പറ്റിയത്. നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന 'മലയൻകുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ഇപ്പോഴിതാ വീട്ടില്‍ വിശ്രമിക്കുന്ന ഫഹദിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് നസ്രിയ. 

തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ഫഹദ് മുറിയില്‍ കിടന്നുറങ്ങുന്ന ചിത്രം നസ്രിയ പങ്കുവെച്ചത്. എല്ലാം ശരിയായി വരുന്നു എന്നാണ് നസ്രിയ ചിത്രത്തിന് നല്‍കിയ കാപ്ക്ഷന്‍. ചിത്രത്തിന് താഴെ ദുല്‍ഖര്‍ സല്‍മാന്‍, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍ എന്നീ താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. പെട്ടന്ന് തന്നെ പരിക്ക് പറ്റിയത് ഭേദമാകട്ടെ എന്ന പ്രേക്ഷകരും കമന്റ് ചെയ്യുന്നുണ്ട്.

കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ ആയിരുന്നു താരത്തിന് അപകടം സംഭവിച്ചത്. വീടിനു മുകളിൽ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഷൂട്ട് ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി താരം താഴേയ്ക്ക് വീഴുകയായിരുന്നു. താരത്തെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

View post on Instagram

പ്രകൃതി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ അതിജീവനം പ്രമേയമാക്കുന്ന ചിത്രമെന്നാണ് 'മലയന്‍കുഞ്ഞി'നെക്കുറിച്ച് അണിയറക്കാര്‍ പറഞ്ഞിരിക്കുന്ന വിവരം. സംവിധായകന്‍ മഹേഷ് നാരായണന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണവും എഡിറ്റിംഗും അദ്ദേഹം തന്നെയാണ്. സംവിധായകന്‍ ഫാസില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദിന്‍റെ അരങ്ങേറ്റചിത്രമായ 'കൈയെത്തും ദൂരത്തി'ന്‍റെ സംവിധാനവും നിര്‍മ്മാണവും ഫാസില്‍ ആയിരുന്നു. 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും വീണ്ടും ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്.