ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് പരമ്പരകളിൽ ഒന്നായിരുന്നു നീലക്കുയില്‍.

ഷ്യാനെറ്റില്‍ (Asianet)സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് പരമ്പരകളിൽ ഒന്നായിരുന്നു നീലക്കുയില്‍ (Neelakkuyil).കസ്തൂരി എന്ന പെണ്‍കുട്ടിയുടെ ജീവിതം ചുറ്റിപ്പറ്റിയുള്ള പരമ്പര അവസാനിച്ച് മാസങ്ങളാകുന്നു. ആദി എന്ന പത്രപ്രവര്‍ത്തകന്റെ യഥാര്‍ത്ഥമായ വിവാഹവും, ഒരു കാട്ടില്‍ അകപ്പെട്ട് യാദൃശ്ചികമായി മറ്റൊരു വിവാഹം കഴിക്കേണ്ടി വന്നതിന്റേയും കഥയായിരുന്നു പരമ്പര പറഞ്ഞിരുന്നത്.

 പരമ്പരയില്‍ ആദിയായെത്തിയത് മലയാളിയായ നിഥിന്‍ ജേക് ജോസഫ് ആയിരുന്നു. ആദി നാട്ടില്‍നിന്ന് വിവാഹം കഴിക്കുന്ന റാണിയായെത്തിയത് തെലുങ്ക് താരമായ ലത സംഗരാജുവും, കാട്ടില്‍നിന്നും വിവാഹം കഴിക്കേണ്ടിവരുന്ന കസ്തൂരിയായി എത്തിയത് മലപ്പുറം സ്വദേശിയായ സ്‌നിഷയുമായിരുന്നു. 

പരമ്പര കഴിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു ലതയുടെ വിവാഹം. തെലുങ്ക് രീതിയിലുള്ള വിവാഹത്തിന്റെ ചിത്രങ്ങളും, അതുകഴിഞ്ഞ് മകനുണ്ടായ സന്തോഷവുമെല്ലാം ലത സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ലത.

'എനിക്ക് കിട്ടിയ വലിയ സമ്മാനം. എന്റെ ഓരോ ദിവസങ്ങളിലും വെളിച്ചമാണ് അവൻ. എന്റെ ആത്മാവിന്റെ ആനന്ദം, ജീവിതത്തിന്റെ സന്തോഷം' എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. 'ഇതൊരു ചിത്രമല്ല, ജീവിതത്തിലെ മനോഹരമായ ഓർമകളാണ് ' എന്നും ലത കുറിക്കുന്നു.

View post on Instagram

ഒട്ടേറെ മലയാളി ആരാധകരുള്ള ലതയുടെ വിശേഷങ്ങളെല്ലാം കേരളത്തിലും വൈറല്‍ തന്നെയാണ്. കേരളത്തില്‍ പരിചയമില്ലാത്ത വിവാഹവിശേഷങ്ങളും, ഗര്‍ഭകാല വിശേഷവുമെല്ലാം നീലക്കുയില്‍ ആരാധകര്‍ അറിഞ്ഞത് ലതയുടെ സോഷ്യൽ മീഡിയ പേജുകള്‍ വഴിയായിരുന്നു.