കഴിഞ്ഞ ദിവസം  ലത പങ്കുവച്ച ചിത്രവും, അതിനുവന്ന കമന്റും, അതിന് താരം കൊടുത്ത മറുപടിയുമാണ് ഇപ്പോള്‍ ലതയുടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 'ഭര്‍ത്താവുമൊന്നിച്ചുള്ള ആദ്യയാത്ര'  എന്നുപറഞ്ഞാണ് കഴിഞ്ഞദിവസം താരം കാറിലിരിക്കുന്ന ചിത്രം പങ്കുവച്ചത്

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്നു നീലക്കുയില്‍. പ്രേക്ഷകര്‍ക്ക് ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നീലക്കുയിലിലെ കഥാപാത്രങ്ങളെ ആരും മറന്നുകാണില്ല. റാണിയും ആദിത്യനും കസ്തൂരിയുമെല്ലാം ഇപ്പോഴും ആരാധകര്‍ക്ക് പ്രയപ്പെട്ടവരാണ്. പരമ്പരയിലെ റാണിയായെത്തിയത് തെലുങ്ക്താരം ലതാ സംഗരാജുവായിരുന്നു. റാണിയുടെ കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത പരമ്പരയുടെ ദിശ തന്നെ മാറ്റുകയും ചെയ്തു. പകരക്കാരിയായാണ് ലത പരമ്പരയിലേക്ക് എത്തിയതെങ്കിലും താരത്തിന് കിട്ടിയത് വന്‍ സ്വീകാര്യതയായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്‍റെ വിവാഹം നടന്നത്. ഹൈദരാബാദിലെ സോഫ്‌റ്റ് വെയര്‍ എന്‍ജിനിയറായ സൂര്യ രാജാണ് ഭര്‍ത്താവ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാതെ ചെറിയ രീതിയിലായിരുന്നു വിവാഹവും, ആഘോഷവുമെല്ലാം. 

കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രവും, അതിനുവന്ന കമന്റും, അതിന് താരം കൊടുത്ത മറുപടിയുമാണ് ഇപ്പോള്‍ ലതയുടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 'ഭര്‍ത്താവുമൊന്നിച്ചുള്ള ആദ്യയാത്ര' എന്നുപറഞ്ഞാണ് കഴിഞ്ഞദിവസം താരം കാറിലിരിക്കുന്ന ചിത്രം പങ്കുവച്ചത്. മാസ്‌ക്കെല്ലാം ധരിച്ച്, രണ്ടുപേരും കാറിന്‍റെ മുന്‍സീറ്റില്‍ ഇരിക്കുന്ന ചിത്രമായിരുന്നു പങ്കുവച്ചത്. ഒട്ടേറെ ആളുകള്‍ താരത്തിനും സൂര്യയ്ക്കും ആശംസകളുമായെത്തിയപ്പോള്‍ ചിലരുടെ സംശയം സൂര്യ എന്താണ് കാറോടിക്കാത്തത് എന്നായിരുന്നു. അത് താരം നല്‍കിയ മറുപടിക്ക് കൈയ്യടി ലഭിക്കുന്നുണ്ട്. 'എനിക്ക് തോനുന്നത്, രണ്ട് ആളുകള്‍ക്ക് ഒരേസമയം കാര്‍ ഓടിക്കാന്‍ പറ്റില്ല എന്നാണ്' ഇങ്ങനെയായിരുന്നു മറുപടി. കേരളത്തില്‍നിന്ന് ഒരുപാട് തമാശകള്‍ പഠിച്ചിട്ടുണ്ടെന്നാണ് താരത്തിന്‍റെ കമന്റിനെപ്പറ്റി ആരാധകര്‍ കമന്‍റ് ചെയ്യുന്നത്.

View post on Instagram