പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയിലാക്കി മുന്നോട്ടുപോവുകയാണ് നീലക്കുയില്‍ പരമ്പര. ആദിയുടേയും റാണിയുടേയും കുട്ടിയെ ഇല്ലാതാക്കിയ പ്രശ്‌നത്തില്‍ കസ്‍തൂരിയും റാണിയും സ്വാതിയും ഒരുപോലെ സംശയത്തിന്റെ നിഴലിലാകുമ്പോള്‍ എങ്ങനെയാണ് സത്യം പുറത്തെത്തുക എന്നറിയാന്‍ എപ്പിസോഡുകള്‍ ശ്വാസമടക്കി കണ്ടേ തീരൂ. മാനസികരോഗിയായി മുദ്ര കുത്തപ്പെട്ട കസ്‍തൂരിയും, സ്വഭാവത്തില്‍ അസ്വഭാവികത തോന്നിപ്പിക്കുന്ന സ്വാതിയും മറ്റുചില രഹസ്യങ്ങള്‍ മറയ്ക്കാനായി കസ്‍തൂരിയെ കുറ്റക്കാരിയാക്കാന്‍ ശ്രമിക്കുന്ന റാണിയുമാണ് പരമ്പര പുത്തന്‍ വഴിത്തിരിവുകളിലേക്കെത്തിക്കുന്നത്. പൊലീസിനെ വിളിച്ച് പ്രശ്‌നപരിഹാരം കാണാന്‍ കഴിയാതെ ആദിയും കഥയ്ക്ക് പുത്തന്‍ മാനങ്ങള്‍ തിരയുകയാണ്. കസ്‍തൂരിയെ എല്ലാവരും പഴിചാരുമ്പോള്‍ എങ്ങനെയാണ് കസ്‍തൂരി പ്രശ്‌നത്തില്‍നിന്ന് നിരപരാധിത്വം തെളിയിക്കുക എന്ന രീതിയിലാണ് കഥ മുന്നോട്ടുപോകുന്നത്.

ആദി കസ്‍തൂരിയോട് അനുകമ്പ കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ റാണി ഇടപെടുകയും ശകാരവര്‍ഷംകൊണ്ട് പൊതിയുകയാണ് കൗസ്‍തൂഭത്തില്‍ നടക്കുന്നത്. കസ്തൂരി തങ്ങളുടെ കുട്ടിയെ ഇല്ലാതാക്കിയവളാണ്, അവളോട് ഇത്തരത്തിലെ യാതൊരുവിധത്തിലുമുള്ള സഹാനുഭൂതിയും കാണിക്കരുത് എന്നാണ് റാണി പറയുന്നത്. എന്നാല്‍ റാണിയും കൂട്ടുകാരിയും മാറിനിന്ന് സംസാരിക്കുന്നത് ഒളിഞ്ഞുനിന്ന് കേള്‍ക്കുന്ന ആദിക്ക് റാണിയോടുള്ള സംശയം കൂടുകയാണ് ചെയ്യുന്നത്. ആരാണ് യഥാര്‍ത്ഥത്തില്‍ തന്റെ കുട്ടിയെ ഇല്ലാതാക്കിയത് എന്നത് ആദിക്ക് തലവേദനകള്‍ ഉണ്ടാക്കുമ്പോള്‍ സത്യങ്ങളെല്ലാം മനസ്സിലാക്കിയ കസ്‍തൂരി ഇപ്പോഴും കൈകള്‍ ബന്ധിക്കപ്പെട്ട് നില്‍ക്കുകയാണ്. സത്യം എന്തെന്നറിയാത്ത ഒരുകൂട്ടമാളുകള്‍ കസ്തൂരിയേയും റാണിയേയും സ്വാതിയേയും സംശയിക്കുമ്പോള്‍ പരമ്പര കൂടുതല്‍ പിരിമുറുക്കങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്.

അതേസമയം  രാധാമണി, അതായത് റാണിയുടെ അമ്മ, തന്റെ മകളുടെ കുട്ടിയെ ഇല്ലാതാക്കിയത് കസ്തൂരിയാണെന്നുള്ള ഉറച്ച ധാരണയില്‍ കസ്തൂരിയോട് പകവെച്ച നില്‍ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എന്നാല്‍  മറ്റു കഥാപാത്രങ്ങള്‍ കസ്‍തൂരിയെ പിന്തുണയ്ക്കുന്നുണ്ട്.


റാണിയ്ക്ക് പഴയ ഒരു കാമുകനുണ്ടെന്നും, അവന് വേണ്ടി ആദിയോട് വിവാഹമോചനം തേടാന്‍ നിന്നതുമാണ് റാണിയെന്നും, അതിനാല്‍ റാണിയാണ് കുട്ടിയെ ഇല്ലാതാക്കിയതെന്ന് വിശ്വസിക്കാതിരിക്കാന്‍ കാരണങ്ങള്‍ ഇല്ലായെന്നും വീട്ടില്‍ സംസാരിക്കുന്നത്, ഷാരമ്മ കേള്‍ക്കുന്നതും, അത് അതേപടി കൗസ്‍തൂഭത്തിലെ സരോജിനിയമ്മയെ ഫോണ്‍ ചെയ്‍ത് പറയുന്നതും, ഫോണ്‍വിളിച്ചു പറയുന്നത് സ്വാതി കേള്‍ക്കുന്നിടത്തുമാണ് പുതിയ എപ്പിസോഡ് എത്തിനില്‍ക്കുന്നത്.

റാണിയുടെ കാമുകന്റെ കാര്യം കേള്‍ക്കുന്ന സ്വാതി, കുറ്റം ചെയ്‍തത് റാണി തന്നെയാണ് എന്ന് കൗസ്‍തൂഭത്തില്‍ പറഞ്ഞുനടക്കുമോ, കാമുകന്റെ കാര്യം പരസ്യമാക്കുമോ, അതേസമയംതന്നെ എന്താകും കസ്‍തൂരിയുടെ ഭാവി എന്നതും കാത്തിരുന്ന് കാണേണ്ടത്.