ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രം 'നേര്‍കൊണ്ട പാര്‍വൈ'യിലെ ആക്ഷന്‍ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. സ്റ്റണ്ട് രംഗങ്ങളോടുള്ള അഭിനിവേശം നഷ്ടപ്പെടാത്ത അജിത്തിലെ അഭിനേതാവിനെ വീഡിയോയില്‍ കാണാം.
സ്റ്റണ്ട് രംഗങ്ങളോട് പ്രത്യേക താല്‍പര്യം സൂക്ഷിക്കുന്നയാളാണ് അജിത്ത് കുമാര്‍. അപകടകരമായ രംഗങ്ങള്‍ പലപ്പോഴും ബോഡ് ഡബിളിന്റെ സഹായം കൂടാതെ ചെയ്യാറുള്ള ആളുമാണ് അദ്ദേഹം. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രം 'നേര്‍കൊണ്ട പാര്‍വൈ'യിലെ ആക്ഷന്‍ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. സ്റ്റണ്ട് രംഗങ്ങളോടുള്ള അഭിനിവേശം നഷ്ടപ്പെടാത്ത അജിത്തിലെ അഭിനേതാവിനെ വീഡിയോയില്‍ കാണാം.
ബോളിവുഡില്‍ വലിയ ശ്രദ്ധ നേടിയ 2016 ചിത്രം 'പിങ്കി'ന്റെ റീമേക്കാണ് ?നേര്‍കൊണ്ട പാര്‍വൈ'. 'പിങ്കി'ല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത്കുമാര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അജിത്തിന്റെ പ്രകടനത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.
