ഏത് കഥാപാത്രവും തന്റെ കൈകളിൽ ഭദ്രമാണെന്ന് ഇതിനോടകം തന്നെ സുരാജ് തെളിയിച്ചു കഴിഞ്ഞു.

കോമേഡിയനായി എത്തി പിന്നീട് മലയാള സിനിമയുടെ കരുത്തുറ്റ നടനിലേക്ക് ഉയർന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. താരത്തിന്റെ വളർച്ച ഏറെ അഭിമാനത്തോടെയാണ് കേരളക്കര നോക്കിക്കണ്ടത്. ഏത് കഥാപാത്രവും തന്റെ കൈകളിൽ ഭദ്രമാണെന്ന് ഇതിനോടകം തന്നെ സുരാജ് തെളിയിച്ചു കഴിഞ്ഞു. സുരാജിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

വ്യത്യസ്ത ഗെറ്റപ്പുകളിലുള്ള കിടിലൻ ഫോട്ടോകളാണ് സുരാജ് പോസ്റ്റ് ചെയ്തത്. ഫോട്ടോ എന്താണെങ്കിലും ആരാധകർക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞു. ഫോട്ടോഗ്രാഫർ റിച്ചാർഡ് ആന്റണിയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത സുരാജിന്റെ പുതിയ ഫോട്ടോയ്ക്ക് പിന്നിൽ.

View post on Instagram

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമകൾക്ക് സംസ്ഥാന പുരസ്കാരവും സുരാജിനെ തേടിയെത്തി. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ നായക കഥാപാത്രവും പ്രേക്ഷക മനസിൽ സുരാജ് എന്ന നടന് നേടിക്കൊടുത്ത സ്ഥാനം ചെറുതല്ല.

View post on Instagram