ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയും. അടുത്തിടെയാണ് ഇരുവരുടെയും വിവാഹം നിശ്ചയം നടന്നത്. തീർത്തും അറേഞ്ച്ഡ് ആയ വിവാഹമാണെന്നും ഇരുവരുടെയും സുഹൃത്ത് വഴി വന്ന ആലോചനയുമാണെന്നടക്കം ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാണ് വിവാഹം എന്നറിയാൻ കാത്തുനിൽക്കുകയാണ് ഇപ്പോൾ ആരാധകർ.

നിശ്ചയത്തിന് ശേഷം ഇരുവരും മൃദ്വ എന്ന പേരിൽ യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. അതിവേഗം ആരാധകർ ഏറ്റെടുത്ത ചാനലിന് ഇപ്പോൾ അര ലക്ഷത്തിനടുത്ത് സബ്രസ്ക്രൈബേഴ്സ് ഉണ്ട്. ഈ ചാനലിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

വാലന്റൈൻ വീക്കിലെ ഹഗ് ഡേയുടെ ഭാഗമായി യുവ മൃദുലയ്ക്ക് നൽകിയ സർപ്രൈസ് ലൈവ് വീഡിയോയാണ് വൈറലായിരിക്കുന്നത്.  മൃദുലയുടെ വീടിനു മുന്നിലെത്തിയ ശേഷമാണ് വീഡിയോയിലൂടെ  സമ്മാനത്തെക്കുറിച്ച് യുവ വെളിപ്പെടുത്തിയത്. 

കുറേ നാളായി ഒരു ടെഡി ബിയർ വേണമെന്ന് മൃദുല പറഞ്ഞിരുന്നുവെന്നും വലുത് തന്നെ കൊടുക്കാമെന്നു കരുതിയെന്നും യുവ വീഡിയോയിൽ പറയുന്നു. മൃദുലയുടെ ഉയരമുള്ള ചുവപ്പ് ടെഡി ബിയറാണ് യുവ സമ്മാനിച്ചത്.