മൂന്നുമണി, രാത്രിമഴ, ചെമ്പട്ട്, കാണാക്കുയിൽ തുടങ്ങിയ പരമ്പരകളിലൂടെ സുപരിചിതന്‍

ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ നടനാണ് നിരഞ്ജൻ നായർ. മൂന്നു മണി എന്ന പരമ്പരയിലൂടെയാണ് നിരഞ്ജന്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നിരഞ്ജൻ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുള്ള നിരഞ്ജൻ തന്റെ കൂടുതൽ വിശേഷങ്ങളും അതിലൂടെയാണ് പങ്കുവെക്കാറ്.

ഇപ്പോഴിതാ തനി നാടൻ ലുക്കിൽ ജൂബയും മുണ്ടുമണിഞ്ഞുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ. 'എന്റെ ജീവിതം മാറ്റാൻ എനിക്ക് മാത്രമേ കഴിയു, മറ്റാർക്കും അതിന് സാധിക്കില്ല' എന്ന ക്യാപ്‌ഷനോടെയാണ് താരത്തിന്റെ ചിത്രങ്ങൾ. മുദ്ര മ്യൂറൽസ് ആണ് നടന് വേണ്ട വേഷം ഒരുക്കി നൽകിയിരിക്കുന്നത്. മഞ്ഞ ജൂബയും മുണ്ടിലും മ്യൂറൽ പെയിന്റിംഗ് ആണ് നൽകിയിരിക്കുന്നത്.

എഴുത്തും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച നിരഞ്ജൻ പലപ്പോഴും പല പോസ്റ്റുകളിലൂടെയും വൈറലായിട്ടുണ്ട്. നിരഞ്ജൻ പങ്കുവയ്ക്കുന്ന വീഡിയോകളിലൂടെയും മറ്റും ഭാര്യ ഗോപികയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇവർക്ക് ഒരു മകനാണ് ഉള്ളത്. കുഞ്ഞൂട്ടൻ എന്ന് വിളിക്കുന്ന മകന്റെ ജനനം മുതലുള്ള എല്ലാ വിശേഷങ്ങളും നിരഞ്ജൻ ആരാധകരുമായി വയ്ക്കാറുണ്ട്.

View post on Instagram

മൂന്നുമണി, രാത്രിമഴ, ‘ചെമ്പട്ട്’, ‘കാണാക്കുയിൽ’, ‘സ്ത്രീപഥം’, ‘പൂക്കാലം വരവായി’ തുടങ്ങിയ മെഗാസീരിയലുകൾക്ക് പുറമെ തേൻവരിക്ക’ എന്ന വെബ് സീരിയലിലും അഭിനയിച്ച നിരഞ്ജൻ ഒരേ സമയം രാക്കുയിൽ പരമ്പരയിലും സീ കേരളത്തിലെ പൂക്കാലം വരവായി പരമ്പരയിലെ ഹർഷനായിട്ടും വേഷം ഇട്ടിരുന്നു. ഏഷ്യാനെറ്റിലെ മുറ്റത്തെ മുല്ലയിലെ അശോകനും മലയാളികൾ ഏറെ ആസ്വദിച്ച കഥാപാത്രമായിരുന്നു.

ALSO READ : എസ് പി വെങ്കിടേഷ് ഇടവേളയ്ക്ക് ശേഷം വീണ്ടും; 'രാമുവിന്‍റെ മനൈവികൾ' തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം