പൂക്കാലം വരവായി' എന്ന പരമ്പരയിലെ ഹർഷന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത താരമാണ്  നിരഞ്ജൻ നായർ. 

പൂക്കാലം വരവായി' എന്ന പരമ്പരയിലെ ഹർഷന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത താരമാണ് നിരഞ്ജൻ നായർ. 'മൂന്നുമണി'യെന്ന പരമ്പരയിലൂടെ അഭിനയജീവിതം തുടങ്ങിയ നിരഞ്ജന്‍ വളരെ പെട്ടെന്നാണ് സീരിയല്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പ്രിയപ്പെട്ട മറുപാതിക്കൊപ്പമുള്ള വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ഗോപികയാണ് നിരഞ്ജന്റെ ഭാര്യ.

View post on Instagram

ഇപ്പോഴിതാ വലിയൊരു വിശേഷം പങ്കുവച്ചാണ് താരം എത്തുന്നത്. തനിക്കും ഗോപികയ്ക്കും കൂട്ടായി ഒരു വലിയ 'കുഞ്ഞു' വിശേഷം പങ്കുവച്ചാണ് താരം എത്തിയത്. ഭാര്യ ഗർഭിണിയാണെന്നും അതിഥിയെ കാത്തിരിക്കുകയാണെന്നും താരം പോസ്റ്റിൽ പറയുന്നു. 'കാത്തിരിക്കുകയാണ്..ഞങ്ങളുടെ ജീവിതത്തിലേക്കു കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ നിറക്കാൻ വരാൻ പോകുന്ന കുഞ്ഞതിഥിക്കായി'- എന്നായിരുന്നു ഇരുവരുടെയും ചിത്രത്തോടൊപ്പം നിരഞ്ജൻ കുറിച്ചത്.

നിരഞ്ജൻ ആദ്യമായി മിനിസ്ക്രീനിലേക്ക് എത്തുന്ന 2015ൽ മൂന്നുമണി എന്ന പരമ്പരയിലൂടെ ആയിരുന്നു. കൊമേഴ്സ് ബിരുദധാരിയായ നിരഞ്ജൻ, ഉണ്ടായിരുന്ന ജോലി രാജിവച്ചായിരുന്നു അഭിനയരംഗത്തേക്ക് എത്തിയത്. മിനി സ്ക്രീനിന് പുറമെ ഗോസ്റ്റ് ഇൻ ബത്രേലഹേം എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.