ഗൌരീശങ്കരത്തിലും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് നിഷ

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. പരമ്പരയിലെ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. നിഷ മാത്യുവാണ് റാണിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വില്ലത്തരമുള്ള കഥാപാത്രമാണെങ്കിലും റാണിയമ്മയും പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമാണ്. 

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്റെ ഡ്രീം കരിയറാണ് എന്നെ നയിക്കുന്നത്. പോസിറ്റീവ് എനര്‍ജി തന്ന് എന്നെ മുന്നോട്ട് നയിക്കുന്ന എല്ലാവരോടും നന്ദി പറയുന്നു. റാണിയമ്മയുടെയും നന്ദിനിയുടെയും ചിത്രങ്ങളും നിഷ പങ്കുവച്ചിരുന്നു. കരിയറിലെ പുതിയ തുടക്കത്തെക്കുറിച്ചും നിഷ വാചാലയായി. അപൂര്‍വ്വമായി ലഭിക്കുന്ന അവസരമാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. ഏഷ്യാനെറ്റില്‍ വ്യത്യസ്ത സമയങ്ങളിലായി സംപ്രേഷണം ചെയ്യുന്ന രണ്ട് സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. കൂടെവിടെയ്ക്ക് പുറമെ ഗൗരീശങ്കരത്തില്‍ നന്ദിനിയായും നിഷ എത്തുന്നുണ്ട്.

ജൂലൈ 1 എന്നും ഓര്‍ത്തിരിക്കുന്ന ദിവസമാണ്. കൂടെ നിന്ന് പോത്സാഹിപ്പിച്ച് എന്നെ ശക്തയാക്കിയ എല്ലാവരോടും നന്ദി പറയുന്നു, എന്ന താരത്തിന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ്‌ ശ്രദ്ധനേടിയിരുന്നു. ജെറ്റ് എയര്‍വേസിലായിരുന്നു നിഷ ആദ്യം ജോലി ചെയ്തിരുന്നത്. 1994 ജൂലൈ ഒന്നിനാണ് ജോലിയില്‍ പ്രവേശിച്ചത്. ജീവിതത്തിലെ തന്നെ പ്രധാനപ്പെട്ടൊരു തുടക്കമായിരുന്നു അത്. ആ ഓര്‍മ്മകളെല്ലാം ഇന്നും അതേപോലെ മനസിലുണ്ടെന്ന് കഴിഞ്ഞ ദിവസം നിഷ കുറിച്ചിരുന്നു.

View post on Instagram

സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നിഷ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് റാണിയമ്മയെ അവതരിപ്പിച്ചതോടെയാണ്. സിനിമാനടിയാണ് എന്ന തരത്തില്‍ ആരും വന്ന് സംസാരിക്കാറില്ല. എല്ലാവര്‍ക്കും ചോദിക്കാനുള്ളത് റാണിയമ്മയുടെ വിശേഷങ്ങളാണ്. തുടക്കത്തില്‍ സീരിയലിനോട് അത്ര താല്‍പര്യമില്ലായിരുന്നു നിഷയ്ക്ക്. കൂടെവിടെയിലേക്ക് കാസ്റ്റ് ചെയ്ത സമയത്ത് ആദ്യം നോ പറയുകയായിരുന്നു നിഷ. നിര്‍മ്മാതാവായിരുന്നു ക്യാരക്ടറിനെക്കുറിച്ച് പറഞ്ഞത്. തനിക്ക് സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് നിഷ പറഞ്ഞെങ്കിലും അദ്ദേഹം വിശദമായി സംസാരിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു.

ALSO READ : 'വീട്ടിലിരുന്ന് പഴങ്കഞ്ഞി കുടിക്കുന്നതിന്‍റെ വീഡിയോ ഇടുന്നത് എങ്ങനെ'? വിമര്‍ശകരോട് അഖിലിന് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

മഴയോട് മഴ |Rain| Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News