സിനിമയിലെ യുവതാരങ്ങള്‍ക്കെല്ലാം ഏറെ സന്തോഷം സമ്മതിച്ച സമയമായിരുന്നു 2017 മെയ് മുതല്‍ ജൂണ്‍ ആദ്യം വരെയുള്ള സമയം. ദുല്‍ഖറിനും നിവിന്‍ പോളിക്കും പിന്നാലെ ആസിഫ് അലിക്കും കുഞ്ഞുങ്ങള്‍ പിറന്ന കാലം. എല്ലാം പെണ്‍കുഞ്ഞുങ്ങള്‍.

ദുല്‍ഖര്‍ സല്‍മാന് മേയ് അഞ്ചിന് ഒരു മകള്‍ പിറന്നു. മേയ് 25 ന് നിവിന്‍ പോളിക്കും ജൂണ്‍ രണ്ടിന്  നടന്‍ ആസിഫ് അലിക്കും കുഞ്ഞ് പിറന്നു. മെയ് 25ന് തന്‍റെ കുഞ്ഞ് മാലഖയുടെ രണ്ടാം ജന്മദിനം ആഘോഷിക്കുകയാണ് നിവിന്‍. ആഘോഷത്തിന്‍റെ ഭാഗമായി നിവിന്‍ ആദ്യമായി തന്‍റെ കുഞ്ഞിന്‍റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്. 

നിവിന്‍ റീന്ന ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് റോസ് ട്രീസ. ഇരുവര്‍ക്കും ഏഴ് വയസുകാരനായ ദാവീദ് എന്ന് പേരുള്ള മകനുണ്ട്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2010 ആഗസ്ത് 28നായിരുന്നു ഇരുവരും വിവാഹിതരായത്.