സകരമായ ട്വീറ്റുകള്‍ കൊണ്ടും കുസൃതികള്‍ കണ്ടും ആളുകളെ രസിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന താരമാണ് ബിഗ് ബി അമിതാബ് ബച്ചന്‍. ടെക്നോളജി അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന സൈബര്‍ യുഗത്തില്‍ 4 ജി,5 ജി നെറ്റ് വര്‍ക്കുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ഒരു ട്വീറ്റാണ് 
സോഷ്യല്‍ മീഡിയിയല്‍ വൈറലാകുന്നത്. 

'ഞങ്ങള്‍ യുവാക്കളായിരുന്ന സമയത്ത് 3 ജിയും 4 ജിയും 5 ജിയുമൊന്നുമുണ്ടായിരുന്നില്ല. ഗുരുജിയും (അധ്യാപകന്‍) പിതാജിയും (പിതാവ്) മാതാജി (അമ്മ )യുമായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്. അവരില്‍ നിന്നുള്ള തല്ലുകൊണ്ട് ഞങ്ങളുടെ എല്ലാ നെറ്റ് വര്‍ക്കും ശരിയായിത്തീരുമായിരുന്നു' എന്നായിരുന്നു ബച്ചന്‍റെ  ട്വീറ്റ്. ബിഗ്ബിയുടെ ട്വീറ്റിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്.