Asianet News MalayalamAsianet News Malayalam

'രതിനിര്‍വേദത്തിലെ പപ്പുവിന് കുഞ്ഞ് വരുന്നു'; സന്തോഷ വാർത്ത പങ്കുവച്ച് താരദമ്പതികൾ

ആറു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരും ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കാലെടുത്തുവെക്കുന്നത്.

Our baby secret, can't wait to see you Sreejith Vijay shared the pictures vvk
Author
First Published Aug 29, 2024, 2:31 PM IST | Last Updated Aug 29, 2024, 2:31 PM IST

കൊച്ചി: രതിനിര്‍വേദം സിനിമിലെ പപ്പു ആയെത്തി പ്രേക്ഷകരുടെ മനം കവർന്ന നടൻ ആണ് ശ്രീജിത്ത് വിജയ്. സിനിമകളില്‍ നിന്ന് ചുവട് മാറ്റി ഇപ്പോള്‍ സീരിയലുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുകയാണ് താരം. സൂര്യ ടിവിയിലെ അമ്മക്കിളിക്കൂട് എന്ന സീരിയലിലും ഏഷ്യാനെറ്റിലെ സൂപ്പര്ഹിറ്റ് പരമ്പര കുടുംബവിളക്കിലും ഒക്കെ ലീഡ് റോളിൽ ആയിരുന്നു ശ്രീജിത്ത് എത്തിയിരുന്നത്. 2018 കാലത്തായിരുന്നു ശ്രീജിത്തിന്റെ വിവാഹം. അർച്ചനയാണ് ജീവിത സഖി ആയി എത്തിയത്.

ആറുവര്‍ഷത്തെ വിവാഹജീവിതത്തിന് കൂടുതൽ മാധുര്യം നിറയുന്നു എന്നാണ് ഇരുവരും പറയുന്നത്. കാത്തിരിപ്പുകൾക്ക് വിരാമം നൽകിക്കൊണ്ടാണ് ആദ്യകമണി എത്തുന്നു എന്ന സന്തോഷം ഇരുവരും പങ്കുവച്ചത്. അടുത്തിടെയാണ് ഞങ്ങളുടെ കുഞ്ഞു സ്വകാര്യം എന്ന തലക്കെട്ടോടെ ഇരുവരും സന്തോഷം അറിയിച്ചതും. ഞങ്ങളുടെ കുഞ്ഞ് രഹസ്യം, നിന്നെ കാണാന്‍ ഇനിയും കാത്തിരിക്കാൻ വയ്യ, എന്ന് പറഞ്ഞ് കൊണ്ടാണ് ഇരുവരും സന്തോഷ വാർത്ത പങ്കിട്ടത്. നവംബറില്‍ കുഞ്ഞുവാവു വരും എന്നും കഴിഞ്ഞദിവസം ഇരുവരും അറിയിച്ചിരുന്നു.

രതിനിര്‍വേദം സിനിമയിലെ പപ്പു എന്ന കഥാപാത്രത്തെ രണ്ടാം തവണ പ്രേക്ഷകരിലേക്ക് എത്തിച്ച നടനാണ് ശ്രീജിത്ത് വിജയ്. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ശ്രീജിത്ത് ചെയ്തു. സ്വാതി നക്ഷത്രം ചോതി എന്ന പരമ്പരയിലും ശ്രീജിത്ത് അഭിനയിച്ചിരുന്നു. 2023 ലാണ് ശ്രീജിത്തും ഭാര്യയും പുതിയ വീട്ടിലേക്ക് മാറിയത്. ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും, ജീവിതത്തിലേക്ക് പുതിയ ആള്‍ വരാന്‍ പോകുന്നു. തങ്ങളുടെ പ്രണയത്തെ കുറിച്ചും കുഞ്ഞു കുഞ്ഞു വഴക്കുകളെ കുറിച്ചുമൊക്കെ നേരത്തെ രണ്ടു പേരും വാചാലരായിട്ടുണ്ട്.

ജീവിതത്തിൽ പരസ്പരം വളരെ സപ്പോര്‍ട്ടീവാണ് രണ്ട് പേരും. വിവാഹം കഴിഞ്ഞാല്‍ ബോറടിയാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്, പക്ഷെ എന്നെ സംബന്ധിച്ച് അര്‍ച്ചന കൂടെയില്ലെങ്കില്‍ ഭയങ്കര ബോറടിയാണെന്നാണ് നടന്‍ മുൻപൊരു വീഡിയോയിൽ പറഞ്ഞിരുന്നു.

'ഈ മേഖല ഇങ്ങനെയാണ് എന്നറിഞ്ഞ കടുത്ത അമർഷവും ദുഖവും': ഫിലിം സംഘടനകൾക്ക് സാന്ദ്ര തോമസിന്‍റെ കത്ത്

'അല്ലു അര്‍ജുന് ഫാന്‍സൊന്നും ഇല്ല, ഉള്ളതെല്ലാം മെഗ ഫാമിലി ഫാന്‍സ്': ടോളിവുഡിനെ പിടിച്ചുകുലുക്കി വിവാദം

Latest Videos
Follow Us:
Download App:
  • android
  • ios