ഇപ്പോഴിതാ പാടാത്ത പൈങ്കിളിയുടെ ഒരു ലൊക്കേഷൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.  ഇൻസ്റ്റഗ്രാം റീൽസിനായി നൃത്തം ചെയ്യുന്നതിനിടെ അബദ്ധത്തിൽ താരങ്ങളെല്ലാം സ്വിമ്മിങ് പൂളിൽ വീഴുന്നതാണ് വീഡിയോ.  

ടെലിവിഷൻ ആരാധകരുടെ ഇഷ്‍ട പരമ്പരകളിൽ ഒന്നാണ് പാടാത്ത പൈങ്കിളി. പുതുമുഖങ്ങളായ മനീഷ മോഹനും സൂരജ് സണ്ണുമായിരുന്നു പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ ആരോഗ്യ കാരണങ്ങളാൽ സൂരജ് പിന്മാറിയതോടെ ദേവയെന്ന കഥാപാത്രമായി എത്തുന്നത് ലക്ജിത്ത് സൈനിയാണ്. സൂരജിനോട് രൂപ സാദൃശ്യമുള്ള ലക്ജിത്തിനെ ദേവയായി ഉൾക്കൊണ്ടുകഴിഞ്ഞു പ്രേക്ഷകർ. പ്രധാന താരങ്ങളെ പോലെ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് ഏറെ ഇഷ്‍ടമാണ്.


ഇപ്പോഴിതാ പാടാത്ത പൈങ്കിളിയുടെ ഒരു ലൊക്കേഷൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഇൻസ്റ്റഗ്രാം റീൽസിനായി നൃത്തം ചെയ്യുന്നതിനിടെ അബദ്ധത്തിൽ താരങ്ങളെല്ലാം സ്വിമ്മിങ് പൂളിൽ വീഴുന്നതാണ് വീഡിയോ. മനീഷയും അനുമോളും നടി അങ്കിതയും, മകൾ ഗോപികയും ഒരുമിച്ചായിരുന്നു നൃത്തം ചെയ്‍തിരുന്നത്. പാടാത്ത പൈങ്കിളിയിൽ മധുരിമ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അങ്കിതയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 


ഞങ്ങൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ' എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. ഗോപിക അബദ്ധത്തിൽ വീഴാൻ തുടങ്ങവേ മനീഷയെ വലിച്ച് വെളളത്തിലേക്ക് ഇടുന്നു. പിന്നാലെ തന്നെ അനുമോളെ അങ്കിത തളളി താഴെയിടുകയും ചെയ്‍തു. ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ചതോടെ വീണ്ടും സീരിയലുകളുടെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. 


ജീവിത യാഥാർത്ഥ്യങ്ങളോട് 'കൺ‌മണി' എന്ന പെൺകുട്ടി നടത്തുന്ന പോരാട്ടത്തിന്‍റെ കഥയാണ് പാടാത്ത പൈങ്കിളി. തന്നെയും ഭര്‍ത്താവിനെയും ലക്ഷ്യമാക്കിയുള്ള ദുഷ്‍പ്രവര്‍ത്തികള്‍ക്ക് മറുപടിയുമായാണ് കണ്‍മണി ഇപ്പോള്‍ മിനിസ്‍ക്രീനിലെത്തുന്നത്. കാണാതായി തിരിച്ചെത്തിയ ദേവയുടെയും കൺമണിയുടെയും പ്രണയനിമിഷങ്ങളുമാണ് പരമ്പരയെ മുന്നോട്ട് നയിക്കുന്നത്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona