സാഗർ സി എസിനൊപ്പം ചടുലമായ നൃത്ത ചുവടുകൾ വെക്കുകയാണ് താരം. ക്യൂട്ട്, എന്നാൽ അടിപൊളി എന്ന് പറയാവുന്ന തരത്തിലാണ് ഡാൻസ്. നീല നിലാവേ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് നൃത്തം. 

കൊച്ചി: വെബ് സീരീസിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാർവതി അയ്യപ്പദാസ്. അഭിനയമാണ് തന്‍റെ ഏരിയ എന്ന് മനസിലാക്കിയ പാർവതി അതിനായി ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്. ഇപ്പോൾ ഉപ്പും മുളകിലും മുടിയന്‍റെ ഭാര്യ വേഷത്തിൽ ആണ് പാർവതി എത്തുന്നത്. ടിക് ടോക്കിലൂടെ തുടങ്ങിയ പാർവതി സൂപ്പർ ശരണ്യ യിൽ ഗംഭീര വേഷം ആണ് ചെയ്തത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്‍റെ വിശേഷങ്ങൾ ഏറ്റെടുക്കുന്നതിൽ പ്രേക്ഷകരും മടികാണിക്കാറില്ല. പുതിയ സന്തോഷങ്ങളും ചിത്രങ്ങളും എല്ലാം പാർവതി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ഒരു ഡാൻസ് വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. 

സാഗർ സി എസിനൊപ്പം ചടുലമായ നൃത്ത ചുവടുകൾ വെക്കുകയാണ് താരം. ക്യൂട്ട്, എന്നാൽ അടിപൊളി എന്ന് പറയാവുന്ന തരത്തിലാണ് ഡാൻസ്. നീല നിലാവേ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് നൃത്തം. നിരവധി പേരാണ് അഭിപ്രായമറിയിച്ച് എത്തുന്നത്. പത്തനംതിട്ടയിൽ കോന്നി ആണ് പാർവതിയുടെ സ്വദേശം. അമ്മ ഗവണ്മെന്‍റ് ഉദ്യോഗസ്ഥ ആയതുകൊണ്ട് തന്നെ മകളും ആ പൊസിഷനിൽ എത്തണം എന്നായിരുന്നു പാർവതിയുടെ അമ്മയ്ക്ക്. 

തന്‍റെ നാള് തിരുവാതിര ആണെന്നും ഒരു പ്രത്യേക നക്ഷത്രം ആയതുകൊണ്ടുതന്നെ നേരത്തെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു വീട്ടുകാർക്ക് എന്നും പാർവതി ജോഷ് ടോക്കിൽ പറയുകയുണ്ടായി. 23 നുള്ളിൽ മകളെ സ്വന്തം കാലിൽ നിന്ന് കാണണമെന്നും വീട്ടുകാർ ആഗ്രഹിച്ചു. 

അത് കേട്ട് കേട്ട് വളർന്ന ഒരാൾ ആയതുകൊണ്ടുതന്നെ കുറച്ചു കാലം കഴിഞ്ഞപ്പോൾ തനിക്ക് ഇവിടെ ശരിയാകില്ല. ആർട്ട് സംബന്ധമായ കാര്യങ്ങളിലെ തനിക് ആകൂ എന്ന് സ്വയം തിരിച്ചറിഞ്ഞപ്പോൾ വീട്ടിൽ നിന്നും ഓടി വന്ന ആളാണ് പാർവതി.

View post on Instagram

'ഇര സ്ത്രീയാകുമ്പോള്‍ സംഭവിക്കുന്നത്' : ശ്രദ്ധേയമായി നവ്യനായരുടെ ഇന്‍സ്റ്റയിലെ വരികള്‍.!

ഗൂഗിൾ പിക്സൽ 8 ; ഐഫോണിനെ വെല്ലാന്‍ എത്തുന്ന ഫോണിന്‍റെ വില വിവരം ഇങ്ങനെ.!