Asianet News MalayalamAsianet News Malayalam

സാരിയില്‍ മനോഹരിയായി പാര്‍വതി കൃഷ്‍ണ, ചിത്രങ്ങള്‍

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ അഭിനയരംഗത്ത് എത്തുന്നത്. 

parvathy r krishna photoshoot pics in saree nsn
Author
First Published Nov 21, 2023, 11:44 PM IST

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമാണ് പാര്‍വതി. ഇപ്പോഴിതാ സാരിയിൽ സുന്ദരിയായുള്ള ചിത്രങ്ങൾ പങ്കുവെക്കുകയാണ് പാർവതി. സാരി പ്രേമികൾ ഉണ്ടോ എന്ന് ചോദിച്ചാണ് നടിയുടെ പോസ്റ്റ്‌. നിരവധി പേരാണ് സാരി പ്രേമത്തെ കുറിച്ചും സാരിയിലുള്ള താരത്തിന്റെ ലുക്കിനെക്കുറിച്ചും കമന്റ് ചെയ്യുന്നത്.

പ്രസവശേഷം 30കിലോയോളം ഭാരം കുറച്ച് പാർവതി നേരത്തെ ശ്രദ്ധനേടിയിരുന്നു. 'കുഞ്ഞിന് ആറ് മാസം ആയതിനു ശേഷമാണ് ഡയറ്റിലേക്ക് കടന്നത്. ഒരു ഓൺലൈൻ ഫിറ്റ്നസ് ഗ്രൂപ്പാണ് ശരീര ഭാരം കുറക്കാൻ സഹായിച്ചത്. ആ ടീം അയച്ചു തന്ന ഡയറ്റും വർക്ക്ഔട്ടും അതുപോലെ പിന്തുടരുകയായിരുന്നു. എണ്ണയും പഞ്ചസാരയും കുറച്ചു. ചായയും കാപ്പിയും ആദ്യം ഒഴിവാക്കി പിന്നീട് ഒരു നേരം ചെറിയ അളവിൽ കുടിക്കാൻ തുടങ്ങി'യെന്നുമാണ് ഡയറ്റിനെക്കുറിച്ച് താരം പറഞ്ഞത്.

 

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ പാർവതി കൃഷ്ണ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് മ്യൂസിക് ആൽബങ്ങളിലൂടെ ശ്രദ്ധ നേടി. ‘ഏയ്ഞ്ചൽസ്’ എന്ന ചിത്രത്തിലും പാർവതി അഭിനയിച്ചിരുന്നു. ‘അമ്മമാനസം’, ‘ഈശ്വരൻ സാക്ഷി’ തുടങ്ങിയ സീരിയലുകളാണ് പാർവതിയെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറ്റിയത്. ‘രാത്രിമഴ’ എന്ന സീരിയലിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ പാർവതി അവതരിപ്പിച്ചിരുന്നു. ഫഹദ് ഫാസിൽ ചിത്രം 'മാലിക്കി'ലെ പാർവതിയുടെ വേഷവും ശ്രദ്ധ നേടിയിരുന്നു.

 

മുഹ്സിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബേസിൽ ചിത്രം 'കഠിന കഠോരമീ അണ്ഡകടാഹം' ആണ് പാർവതിയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പാർവതിയ്ക്ക് ഒപ്പം മകൻ അച്ചുവും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 'കിടിലം' എന്ന ഷോയുടെ അവതാരക കൂടിയാണ് പാർവതി.

ALSO READ : 'ലണ്ടൻ ജീവിതം അവസാനിപ്പിക്കുന്നു', തിരികെ നാട്ടിലേക്കെന്ന് മലയാളികളുടെ പ്രിയതാരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios