മലയാളികളുടെ പ്രിയതാരമാണ് പാർവതി തിരുവോത്ത്. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ എത്തി ബി​ഗ് സ്ക്രീനിൽ ‍തന്റേതായ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞു. പലപ്പോഴും തന്റെ തുറന്ന നിലപാടുകളിൽ നിരവധി വിമർശനങ്ങൾ പാർവതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ താര സംഘടനയായ അമ്മയിൽ നിന്ന് രാജിവച്ചത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളുമൊക്കം ഇരു കയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുക്കുന്നത്. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാകുന്നത്. 

ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് താരം പങ്കുവയ്ക്കുന്നത്. മേക്കപ്പ് ആർട്ടിസ് സാംസൺ ലെയും ചിത്രത്തിലുണ്ട്. സാംസണിനോട് ചേർന്നിരിക്കുന്ന പാർവതിയെയാണ് ചിത്രത്തിൽ കാണുന്നത്. അരുമയോടെ എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

ഇന്ദ്രജിത്ത് നായകനായെത്തിയ ഒരു ഹലാൽ ലവ് സ്റ്റോറിയിലാണ് പാർവതി ഒടുവിൽ വേഷമിട്ടത്. ചിത്രം ഓടിടി റിലീസായാണ് പ്രദർശനത്തിനെത്തിയത്.

 
 
 
 
 
 
 
 
 
 
 
 
 

T E N D E R L Y The Unravel Series 📸@jeesjohnphotography 💅🏾@samson_lei

A post shared by Parvathy Thiruvothu (@par_vathy) on Nov 6, 2020 at 9:02pm PST